മലയോരത്ത് ഡെങ്കിപ്പനി പടരുന്നു; ചികിത്സാ സൗകര്യമില്ലാതെ നാട്ടുകാര്‍
കാളികാവ്: കാളികാവിന് പിന്നാലെ കരുവാരകുണ്ട് ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കാളികാവ് വെന്തോടന്‍ പടിയിലും കരുവാരകുണ്ട് പഞ്ചായത്തിലെ കേരള, അരിമണല്‍, ഭാഗങ്ങളിലുമാണ് ഡെങ്കിപ്പനി പടരുന്നത്. തോട്ടം മേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് രോഗം പടരുന്നത്. മലയോരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യക്കുറവുള്ളതിനാല്‍ രോഗബാധിതരുടെ കാര്യമായ കണക്ക് ആരോഗ്യ വകുപ്പിന് ലഭിക്കുന്നില്ല.
ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം നോക്കിയാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍ തയാറാക്കുന്നത്. മലയോരത്തെ പ്രധാന ആശുപത്രിയായ കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ പേരിന് മാത്രമാണുള്ളത്. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാര്‍ അവധിയിലാണ്.
രാത്രിയില്‍ സേവനം ചെയ്യാന്‍ ഡോക്ടര്‍മാരില്ല. അതിനാല്‍ ഗൗരവമുള്ള രോഗ ബാധിതര്‍ക്ക് കിടത്തിച്ചികിത്സ നല്‍കുന്നില്ല. രണ്ട് നേരങ്ങളില്‍ കുത്തിവയ്പ് വേണ്ടവരും നിസാര രോഗമുള്ളവര്‍ക്കും രാത്രി ചികിത്സ ലഭ്യമല്ലെന്ന നിര്‍ദ്ദേശത്തോടെയാണ് ചികിത്സ നല്‍കുന്നത്.
കാളികാവ്, കരുവാരകുണ്ട്, മഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് മലയോരത്ത് നിന്നുള്ളവര്‍ ചികിത്സ തേടുന്നത്. ഡെങ്കിപ്പനിക്ക് പുറമെ പനി ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. രക്തത്തിലെ അണുക്കളുടെ കുറവാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. മലയോരത്തെ ആശുപത്രിയായ കാളികാവില്‍ മറ്റു ചുമതലകളുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വ്യക്തിപരമായ നേട്ടം ലക്ഷ്യംവച്ച് ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സമ്മര്‍ദ്ദങ്ങളും ആശുപത്രി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 28 പേര്‍ക്ക് കിടത്തി ചികിത്സയുള്ള കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരേ സമയം 50 ല്‍ ഏറെ പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."