മാസ്കില്‍ ചിഹ്നം: കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാന്‍ നിര്‍ദേശം
കൊല്ലം: മാസ്കില്‍ ചിഹ്നവുമായി ബൂത്തിലിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാന്‍ നിര്‍ദേശം. മുഖത്തല ബ്ലോക്കില്‍ കൊറ്റങ്കര പഞ്ചായത്തിലെ വേലങ്കോണം ജോണ്‍സ് കശുവണ്ടി ഫാക്ടറി ബൂത്തിലാണ് സംഭവം.
ബൂത്തില്‍ ചിഹ്നമുള്ളമാസ്ക് ധരിച്ച പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ആര്.ഡി.ഒ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തെരഞ്ഞെടുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കും. ശിഖാ സുരേന്ദ്രന് ഐ.എ.എസിനാണ് അന്വേഷണ ചുമതല.
അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടര്‍മാര്‍ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
ഇന്നലെ മുതല്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിന്റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."