പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി കേരളത്തിന് യു.എ.ഇയുടെ ഇരുപത് കോടി രൂപ സഹായം
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ തിരുവനന്തപുരത്തു വികസനസംഗമം സംഘടിപ്പിക്കുന്നു. ഈ മാസം പതിനഞ്ചിനാണ് സംഗമം. പുനര്‍ നിര്‍മാണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോള്‍ ലഭിക്കുന്ന സഹായം മാത്രം മതിയാകില്ല. തുടര്‍ന്നും രാജ്യാന്തരതലത്തിലുള്ള സഹായങ്ങളും ആവശ്യമാണ്. അതിനാണ് ഡവലപ്‌മെന്റ് കോണ്‍ക്ലേവ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് യു.എ.ഇ റെഡ് ക്രസന്റ് അതോറിറ്റി ഇരുപത് കോടി രൂപയുടെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനായി യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍പ്പിട നിര്‍മാണത്തിന് റെഡ് ക്രസന്റ് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇന്ന് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടതായും ആദ്യഘട്ടമായുള്ള സഹായമാണിതെന്നും തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ കൂടുതല്‍ ഏജന്‍സികളെ പങ്കെടുക്കുന്നതിനുള്ള ശ്രമമായാണ്് സര്‍ക്കാര്‍ വികസന സംഗമം
നടത്തുന്നത്. ലോകബാങ്കുമായി ചര്‍ച്ചകള്‍ നടന്നപ്പോള്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി വികസന വായ്പ ലഭ്യമാക്കാം എന്ന് അവര്‍ അറിയിച്ചു. അതിന്റെ ആദ്യഗഡുവായി സഹായം നല്‍കാന്‍ ലോകബാങ്ക് തീരുമാനമെടുത്തിട്ടുണ്ട്. ഈ തുക പ്രധാനമായും തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം ജലശുദ്ധീകരണം, സാനിറ്റേഷന്‍ സുസ്ഥിരമായ വികസനം സൃഷ്ടിക്കല്‍ എന്നിവക്കാണ് ചെലവഴിക്കുക എന്നും അദ്ദേഹം അറിയിച്ചു.
സംഗമത്തില്‍ പരമാവധി ഏജന്‍സികളുടെ പങ്കാളിത്തം ഉണ്ടാകും. നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഡെവലപ്‌മെന്റ് കോണ്‍ക്ലേവില്‍ അവതരിപ്പിച്ച് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നേടിയെടുക്കുയാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന വിധത്തിലുള്ള വികസനം സാധ്യമാകൂ . ലോക ബാങ്ക്, ഡെവലപ്‌മെന്റ് ബാങ്ക്, കെ എസ് ഡബ്ല്യു ബാങ്ക്, ജപ്പാന്‍ ഏജന്‍സിയായ ജെയ്ക, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്, ഡെവലപ്‌മെന്റ് ഏജന്‍സി തുടങ്ങിയവ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."