വിശുദ്ധ റമദാനില്‍ സുകൃതങ്ങളെക്കൊണ്ട് കര്‍മനിരതരാവുക: ഹൈദരലി ശിഹാബ്തങ്ങള്‍
മാവൂര്‍: നന്മയുടെ വസന്തകാലമായ വിശുദ്ധറമദാനില്‍ സുകൃതങ്ങളെക്കൊണ്ട് കര്‍മനിരതമാകാന്‍ വിശ്വാസിതയാറാവണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കല്‍പ്പള്ളിയില്‍ പുതുക്കിപ്പണിത നൂറുല്‍ ഇസ്‌ലാം ജുമാമസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മഹല്ല് പ്രസിഡന്റ് എം.പി അബ്ദുല്‍ കരീം മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു.
ഹാഫിള് മുബശിര്‍ എറക്കോട്ടുമ്മല്‍ ഖിറാഅത്ത് നടത്തി. സ്വാലിഹ് അബ്ദുല്ല മുഹമ്മദ് അല്‍ ഹമദാനി അബുദാബി മുഖ്യാതിഥിയായിരുന്നു.
ആര്‍ക്കിടെക്ട് സൈനുദ്ദീന്‍ കുറ്റിക്കടവിനും മുഖ്യാതിഥിക്കും തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. മഹല്ല് കമ്മിറ്റി ജന.സെക്രട്ടറി പി.പി അബ്ദുറഹ്മാന്‍ സ്വാഗതവും ഖത്വീബ് മുഹമ്മദ് അഷ്‌റഫ് റഹ്മാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."