അഗസ്ത്യമലയിലെ അമൂല്യ ഔഷധങ്ങള്‍ കരിഞ്ഞുണങ്ങുന്നു
നെയ്യാറ്റിന്‍കര: ലോകത്തെ ലക്ഷണമൊത്ത രണ്ടാമത്തെ ജനിതക മേഖലയായ അഗസ്ത്യമല മൊട്ടകുന്നാകുന്നു. അമൂല്യങ്ങളായ ഓര്‍ക്കിഡുകളും ഔഷധസസ്യങ്ങളും തരുനിരകളുമടങ്ങിയ പ്രദേശം കരിഞ്ഞുണങ്ങുകയാണ്. ആഗോളതാപനവും മഴകുറവും പ്രശ്‌നങ്ങളായി. 2018-ല്‍ 140 ശതമാനം മഴ അധികം ലഭിച്ചിട്ടും അഗസ്ത്യമലയില്‍ ഉണങ്ങിപോയ ഔഷധ ചെടികള്‍ ഒന്നും തന്നെ മുളച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് മറ്റെങ്ങും കാണാത്ത ഔഷധ ചെടികളാണ് നഷ്ട്ടപ്പെട്ടത്.
ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ട പര്‍വതനിരകളുടെ ഭാഗമായ അഗസ്ത്യമലയില്‍ മെച്ചപ്പെട്ട മഴ മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 120-180 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. ഈ വ്യതിയാനം അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഓര്‍ക്കിഡുകള്‍, ഔഷധ സസ്യങ്ങള്‍, ചില പ്രത്യേകയിനം വൃക്ഷങ്ങളുടെ നശീകരണങ്ങള്‍ക്കും കാരണമായി.
അഗസ്ത്യമുനിമേടുകള്‍ 220 ഇനം ഓര്‍ക്കിഡുകളാല്‍ സമ്പന്നമാണ്. നാലായിരത്തിലധികം ഔഷധ ചെടികളുടെ കലവറയും. മഴ ലഭിക്കാതെ വന്നപ്പോള്‍ സൂര്യതാപം കുത്തനെ പതിക്കുന്ന മേടുകളിലെ കൂറ്റന്‍ വൃക്ഷങ്ങള്‍ നശിച്ചു തുടങ്ങി. തുടര്‍ന്ന് പാറകളിലും തരുനിരകളിലും വളരുകയായിരുന്ന ഓര്‍ക്കിഡുകള്‍ പൂര്‍ണമായും പോയ് മറഞ്ഞു. മണ്ണിലെ ജലദൗര്‍ലഭ്യം ഔഷധ മേടുകളെയും നിരപ്പാക്കി.
അന്യം നിന്ന ഓര്‍ക്കിഡുകളില്‍ എരിയ ഓര്‍ക്കിഡ് (എപ്പി ഫൈറ്റിക് ഓര്‍ക്കിഡ്) മരങ്ങളില്‍ വളരുന്ന അപൂര്‍വയിനം ഓര്‍ക്കിഡാണ്. പാപ്പി യോനന്ദ (ഉരുളന്‍ ഓര്‍ക്കിഡ്), ഹെക്ടോറിയ ഒവാലി ഫോമിയ, ലൈക്ക് ഓഫ് ഫേഡിയം, സൈക്കോ ഫൈറ്റം സ്മിയാനോ, ഫോളി ഡോട്ടോ ഇംപ്ലിക്കേറ്റ, ലീഫ്‌ലേസ ഓര്‍ക്കിഡ്-മരഓര്‍ക്കിഡ്, ലേഡീസ് സ്ലീപ്പര്‍, ഫോര്‍ഫാക്‌സ്, സെന്‍ഡ്രോബിയം ലിത്വോഫൈറ്റിക്, നീലം ഓര്‍ക്കിഡ് ടൊസ്റ്റോറിയല്‍, പെരിസ്റ്റാലീസ് സൂസന്ന പെറ്റാലിസ് ഗ്യാസ് ട്രോന്നിയ എക്‌സലിസ് തുടങ്ങിയവ അവസാനം കാണുമ്പോള്‍ ഭാഗീകമായി നശിച്ചു.
നിലവില്‍ ആന്തൂറിയം, സര്‍ഹൂക്കം, സിംബിഡിയം, യൂളോഫിയ തുടങ്ങിയ അന്‍പതോളം ഓര്‍ക്കിഡ് ഇനങ്ങള്‍ മാത്രം അഗസ്ത്യമലയില്‍ കാണാം എന്നാണ് വിദഗ്ധാഭിപ്രായം.
നരവംശത്തിന്റെ നിത്യയൗവനം, ദീര്‍ഘായുസ്, പ്രസവരക്ഷ, സുരക്ഷിത രക്തസംക്രമണത്തിനും ആദിവാസികള്‍ ഉപയോഗിച്ചു പോരുന്ന ആരോഗ്യപച്ച (ട്രൈക്കോപസ് സലാനിക്കി) നിത്യഹരിത വനങ്ങളുടെ പ്രത്യേകതകളില്‍പെടുന്നുണ്ടെങ്കിലും സമൃദ്ധമായി കണ്ടിരുന്നത് അഗസ്ത്യ പര്‍വ്വത ശൃംഘങ്ങളിലും താഴ്‌വാരങ്ങളിലുമായിരുന്നു.
ഇപ്പോള്‍ ആനനിറുത്തി ഭാഗങ്ങളില്‍ മാത്രമാണിവയുടെ ലഭ്യത. വരണ്ട സ്ഥലങ്ങളിലും വളരാന്‍ കഴിയുന്ന ഇവയ്ക്ക് ചൈനയില്‍ 40 ശതമാനം മനുഷ്യശരീരത്തിനാവശ്യമായ ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നുയെന്ന് കണ്ടെത്തിയ ജിന്‍സണ്‍ കോഫി പ്ലാന്റ് അഗസ്ത്യമലയിലെ ആരോഗ്യപച്ചയ്ക്ക് 60 ശതമാനം ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ക ണ്ടെത്തി.
പാമ്പിന്‍ വിഷമകറ്റാന്‍ ഉപയോഗിക്കുന്ന അണലിവേഗം പിറ്റോസ് ഫോറം, കുടല്‍ രോഗത്തിന് തോട്ടിയ ബാര്‍ബറി, തോട്ടിയ സിലിക്കോമ്പ, സര്‍പ്പന്റീന (സര്‍പ്പവിഷം, കാന്‍സര്‍ നശീഹരി വ്രണമോക്ഷം) തുടങ്ങിയ ഔഷധസസ്യങ്ങള്‍ നാമമാത്രമായി.
പെരുംതുമ്പ, കൈതവാഴ, കുപ്പമേനി, ഇസങ്ക്, ഇരുവേലി, മരച്ചിട, രാമച്ചം, കച്ചോലം, നറുനണ്ടി, ചക്കരകൊല്ലി, നീലക്കൊടുവേലി, വെണ്‍തുമ്പ, അങ്കൂരം തുടങ്ങിയവയും ഒടുങ്ങുമോ എന്ന ആശങ്കയിലാണ് ആരോഗ്യലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."