HOME
DETAILS

സഊദിയിൽ നോകിയ, സൈൻ സംയുക്തതയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗതയേറിയ ഇൻഡോർ ഇന്റർനെറ്റ് വിജയകരമായിപരീക്ഷിച്ചു

  
backup
December 09 2020 | 11:12 AM

nokia-and-zain-ksa-deliver-fastest-indoor-5g

     റിയാദ്: മേഖലയിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ചതായി നോകിയയും സൈൻ സഊദിയും അറിയിച്ചു. അഞ്ചാം തലമുറയിലെ തന്നെ ഏറ്റവും വേഗതയേറിയ ഇൻഡോർ നെറ്റ് സഊദിയിലെ സൈൻ ആസ്ഥാനത്താണ് നോകിയ, സൈൻ സംയുക്തതയിൽ അവതരിപ്പിച്ചതെന്ന് നോക്കിയ അറിയിച്ചു. 5ജി സംവിധാനത്തിൽ 1.9 ജിബിപിഎസ് സ്പീഡാണ് ജിദ്ദയിലെ സൈൻ ആസ്ഥാന മന്ദിരത്തിൽ അവതരിപ്പിച്ചത്. നോകിയയുടെ എയർസ്‌കെയിൽ ഇൻഡോർ റേഡിയോ സിസ്റ്റം നിർണായക അതിവേഗ 5 ജി കണക്റ്റിവിറ്റി നൽകുന്നതായി നോകിയ അറിയിച്ചു. എയർസ്‌കെയിൽ ഇൻഡോർ റേഡിയോ സിസ്റ്റത്തിന്റെ (എസിആർ) ട്രയർ വിജയകരമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

    നോകിയയുടെ എ‌സി‌ആർ‌ എല്ലാ പ്രധാന നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളെയും സപ്പോർട്ട് ചെയ്യുന്നതോടൊപ്പം 4 ജിയിൽ നിന്ന് 5 ജി എൻ‌ആറിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡുചെയ്യാനും സഹായിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒന്നിലധികം നിലകളിലുടനീളം ശക്തമായ ഉയർന്ന 5 ജി ഡാറ്റ യാതൊരു വിധ തടസവും കൂടാതെ നൽകാനും സാധിക്കും.

     കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൈൻ മൊബൈൽ നെറ്റ്‌വർക്ക് കമ്പനി സഊദിയിൽ വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനങ്ങൾ ആരംഭിച്ചത്. നിലവിൽ രാജ്യത്തൊട്ടാകെയുള്ള 50 നഗരങ്ങളിലായി 4,600 ലധികം ടവറുകൾ 5 ജി സേവനങ്ങൾക്കായി അപ്ഗ്രേഡ് ചെയ്‌തിട്ടുണ്ട്‌. സഊദി വിഷൻ 2030 ന്റെ ഭാഗമായി വിവിധ പദ്ധതികളും സൈൻ ആസൂത്രം ചെയ്‌തിട്ടുണ്ട്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago