HOME
DETAILS

224 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി

  
backup
July 12, 2019 | 6:46 PM

candidates-were-disqualified-by-ec

 

2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല


തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
തെരഞ്ഞെടുപ്പിന്റെ ചെലവ് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവരെയും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2018 ഡിസംബര്‍ വരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവാണ് കമ്മിഷന്‍ പരിശോധിച്ചത്. കേരള പഞ്ചായത്തീരാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള അയോഗ്യത ഉത്തരവ് ജൂലൈ 11 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് നിലനില്‍ക്കും.
അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഗ്രാമപഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.
മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കാര്യത്തില്‍ സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
കണക്ക് നല്‍കാത്തവരുടെയും പരിധിയില്‍ കൂടുതല്‍ ചെലവാക്കിയവരുടെയും വിവരങ്ങള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മതിയായ കാരണം ബോധിപ്പിച്ച് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ കമ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13ഉം ഗ്രാമപഞ്ചായത്തുകളിലെ 143ഉം മുനിസിപ്പാലിറ്റിയിലെ 51ഉം കോര്‍പറേഷനുകളിലെ 15ഉം സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത വന്നിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  8 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  8 days ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  8 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  8 days ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  8 days ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  8 days ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  8 days ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  8 days ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  8 days ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  8 days ago