HOME
DETAILS

യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം, എസ്.എഫ്.ഐക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെയെന്ന് വിദ്യാര്‍ഥികള്‍

  
backup
July 12 2019 | 18:07 PM

sfi-attack-in-university-college755176-2

 

പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും രക്ഷയില്ല
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം എസ്.എഫ്.ഐയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പഠനം നടത്താനാകുന്നില്ലെന്ന് 300ഓളം പേര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനുപിന്നാലെയെന്ന് വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥി നേതാക്കള്‍ പെരുമാറുന്നത് ഗുണ്ടകളെപ്പോലെയാണ്. എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റികളിലുള്ളവര്‍ ക്ലാസില്‍ കയരാറില്ല. നിര്‍ബന്ധിത പണപ്പിരിവ് നല്‍കണം. നല്‍കിയില്ലെങ്കില്‍ മര്‍ദനം നേരിടേണ്ടിവരും. എസ്.എഫ്.ഐ അനുഭാവികളാണെങ്കിലും മര്‍ദിക്കും. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും മര്‍ദനം ഏറ്റിട്ടുണ്ട്. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. അധ്യാപകര്‍ ഇടത് സംഘടനയില്‍പ്പെട്ടവരായതിനാല്‍ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുകയാണ് പതിവ്. സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോടുപോലും സംസാരിക്കാന്‍ വിദ്യാര്‍ഥി നേതാക്കള്‍ സമ്മതിക്കാറില്ല. ക്യാംപസില്‍ കൂട്ടംകൂടി നിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസിലേക്ക് അയയ്ക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയരാറുമില്ല. മൂന്നുവര്‍ഷമായി മര്‍ദനം സഹിക്കുകയാണ്. ഇനി ഇത് തുടരാന്‍ കഴിയില്ല. എസ്.എഫ്.ഐ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന മുറിയില്‍ ആയുധശേഖരമുണ്ട്. കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ഈ മുറിയില്‍ വച്ചാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

എസ്.എഫ്.ഐയുടെ ക്രിമിനലിസം: ഉന്നത വിദ്യാഭ്യാസവകുപ്പിനും
പങ്കെന്ന് എം.എസ്.എഫ്

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ആവശ്യപ്പെട്ടു. കലാലയ അക്രമങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല.
മുന്‍കാലങ്ങളില്‍ മറ്റിതര വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രവര്‍ത്തകനെ കുത്താന്‍ മടിക്കാത്ത സാഹചര്യത്തിലേക്ക് എസ്.എഫ്.ഐ മാറിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശരീഫ് വടക്കെയില്‍, അഫ്‌നാസ് ചോറോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അക്രമികള്‍ക്ക്
പ്രോത്സാഹനം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍: കെ.എസ്.യു

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റത് സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പിടിപ്പുകേടുകൊണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
യൂനിവേഴ്‌സിറ്റി കോളജ് ഗുണ്ടകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ്.എഫ്.ഐക്കും സംസ്ഥാന സര്‍ക്കാരിനുമാണ്. നിസാമെന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് ഈ കേസിലെ പ്രതി. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  5 days ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

crime
  •  5 days ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  5 days ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  5 days ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  5 days ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  5 days ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  5 days ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  5 days ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  5 days ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  5 days ago