HOME
DETAILS

കൊവിഡിന് ആയുര്‍വേദം; ഇതുവരെ 3,055 പേര്‍ ചികിത്സതേടി

  
backup
December 10, 2020 | 3:26 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6%e0%b4%82-%e0%b4%87%e0%b4%a4%e0%b5%81

 


'ഭേഷജ'ത്തിന് മികച്ച പ്രതികരണം
അജേഷ് ചന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച ആയുര്‍വേദ കൊവിഡ് ചികിത്സയ്ക്ക് മികച്ച പ്രതികരണം. 'ഭേഷജം' എന്ന് പേരിട്ടിരിക്കുന്ന ചികിത്സാപദ്ധതിയില്‍ നിരവധിപേരാണ് ദിനംപ്രതി താല്‍പര്യം പ്രകടിപ്പിക്കുന്നത്. അഞ്ചുദിവസം മുന്‍പ് ആരംഭിച്ച 'ഭേഷജ'ത്തില്‍ ഇതുവരെ 3,055 പേര്‍ ചികിത്സതേടി.
കഴിഞ്ഞദിവസം മാത്രം 277 കൊവിഡ് ബാധിതരാണ് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയത്. സംസ്ഥാനത്തെ 1,206 ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെയാണ് ചികിത്സ നല്‍കുന്നത്. വീടുകളിലും ഫസ്റ്റ്, സെക്കന്‍ഡ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളിലുമുള്ള ഗുരുതരാവസ്ഥയില്ലാത്തവര്‍ക്കാണ് ചികിത്സ ലഭ്യമാക്കുന്നത്. രോഗനിര്‍ണയത്തിനും ചികിത്സ


യ്ക്കുമായി ടെലിമെഡിസിന്‍, വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ആയുര്‍വേദ കൊവിഡ് സെല്ലിനാണ് മേല്‍നോട്ടച്ചുമതല.
ആയുര്‍വേദ ചികിത്സ ആവശ്യമുള്ള കൊവിഡ് ബാധിതര്‍ക്ക് തൊട്ടടുത്തുള്ള ആയുര്‍വേദ സ്ഥാപനവുമായി ബന്ധപ്പെടാം. ആശാവര്‍ക്കര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ മുഖാന്തരവും ചികിത്സ ആവശ്യപ്പെടാം. അര്‍ഹരായ രോഗികള്‍ക്ക് വീടുകളിലും കൊവിഡ് സെന്ററുകളിലും ചികിത്സ ലഭ്യമാകും.
ഇന്ദുകാന്തം കഷായം, സുദര്‍ശനം ഗുളിക തുടങ്ങി രോഗാവസ്ഥയ്ക്ക് അനുയോജ്യമായ നിരവധി ഔഷധങ്ങളാണ് ഭേഷജം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ, ശ്വസനവ്യായാമം എന്നിവയും ആവശ്യക്കാര്‍ക്ക് നല്‍കിവരുന്നുണ്ട്. നിലവില്‍ പൂര്‍ണമായും സൗജന്യമായാണ് സേവനം. ഇക്കഴിഞ്ഞ നവംബര്‍ 18ലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് കേരളത്തില്‍ കൊവിഡിന് ആയുര്‍വേദ, യോഗ ചികിത്സയ്ക്ക് അനുമതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാനൂരിൽ അധ്യാപികയുടെ ആത്മഹത്യ: ബസ് സ്റ്റാൻഡിൽ വെച്ച് ആൺസുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീട്ടുകാർക്ക് മോശം സന്ദേശങ്ങളും അയച്ചു

Kerala
  •  12 days ago
No Image

മഞ്ചേരിയിൽ അപകടം: മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  12 days ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ മൂന്നടിച്ച് ജർമൻ റെക്കോർഡ് തകർത്ത് ബ്രസീൽ

Football
  •  12 days ago
No Image

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് 'സിജെപി'യുടെ വൻ പ്രതിഷേധം

National
  •  12 days ago
No Image

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

International
  •  12 days ago
No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  12 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  12 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  13 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  13 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  13 days ago