നാട്യമംഗലം വടക്കുമുറി നിവാസികള്‍ക്ക് പ്രളയദുരിത നഷ്ടപരിഹാരം ലഭിച്ചില്ല
കൊപ്പം : എണ്‍പതില്‍പരം വീടുകളില്‍ പ്രളയക്കെടുതി ബാധിച്ചിട്ടും കുലുക്കല്ലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് നാട്യമംഗലം വടക്കുമുറി നിവാസികള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭികേണ്ട ദുരിതശ്വാസ നഷ്ടപരിഹാരം ലഭിച്ചില്ലന്ന് പരാതി ഉയരുന്നു. . പ്രളയം കഴിഞ്ഞു ഒരുമാസം കഴിഞ്ഞിട്ടും നാട്യമംഗലം വടക്കുമുറിഭാഗത്ത് പ്രളയദുരിതത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ആരും വന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയും കാര്‍ഷിക വിളകള്‍ നശിച്ചും പ്രദേശത്ത് വലിയ ദുരിതമാണ് ഉണ്ടായതെന്നും വീടുകളില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്നെന്നും പ്രദേശ വാസികള്‍ പറയുനു . പഞ്ചായത്തിലെ മറ്റിടങ്ങളില്‍ ഈ പ്രദേശത്തുകാരെ അവഗണിച്ചിരുന്നു.
തങ്ങള്‍ക്ക് ലഭിക്കേണ്ട ദുരിതാശ്വാസ സഹായം അനര്‍ഹര്‍ കൈപ്പറ്റിയതായി സംശയിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. വാര്‍ഡ് മെമ്പര്‍ റഷീദയും ഈ ആരോപണം ശരിവെക്കുന്നു. ഈ വിഷയത്തില്‍ വില്ലേജ് ഓഫീസര്‍ ധിക്കാരമായാണ് ഇടപെട്ടതെന്ന് അവര്‍ പറയുന്നു. പ്രദേശത്ത് ഇരുപത്തിയൊന്ന് പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ ആരൊക്കയാണെന്ന് പറയാനോ നല്‍കിയവരുടെ ലിസ്റ്റ് നല്‍കാനോ ഓഫീസര്‍ തയ്യാറായില്ലെന്നും മെമ്പര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."