മദ്യനയം അട്ടിമറിച്ച് ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന്
പാലക്കാട്:മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ട് വരുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് 86 ബാറുകള്‍ പുതുതായി അനുവദിച്ചതിനുപുറമെ മൂന്ന് ബ്രൂവറിയും ഒരുഡിസ്റ്റലറിയും കൂടി അനുവദിച്ച് മദ്യനയം അട്ടിമറിച്ച് കേരള ജനതയെ വിഡ്ഡികളാക്കിയിരിക്കുകയാണെന്നും, ഇക്കാര്യത്തില്‍ കോടികളുടെ അഴിമതി നടന്നതായി ആരോപണമുണ്ടെന്നും കേരളാ മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ നയപ്രഖ്യപനമോ, എല്‍.ഡി.എഫ് കമ്മിറ്റിയുടെ തീരുമാനമോ മന്ത്രിസഭാ തീരുമാനമോ ഇല്ലാതെ മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പുമന്ത്രിയും കൂടി അപേക്ഷ എക്‌സൈസ് വകുപ്പിനെകൊണ്ട് സ്വീകരിപ്പിച്ച് നടത്തിയ അഴിമതികുംബകോണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഇടതുസര്‍ക്കാറിന്റെ മദ്യനയത്തില്‍ പുതുതായി ഡിസ്റ്റിലറികള്‍ അനുവദിക്കുന്നകാര്യം പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം അറിയിക്കാന്‍ മന്ത്രിസഭാതീരുമാനമെങ്കിലും എടുക്കേണ്ടതുണ്ട്. ഈ അഴിമതിക്ക് കൂട്ട് നിന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സംഗ് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും, ഇക്കാര്യത്തെക്കുറിച്ച് സമഗ്രമായഅന്വേഷണം നത്തി സത്യം ജനങ്ങളെ അറിയിക്കണെന്നും യോഗം ആവശ്യപ്പെട്ടു.
കേരളാ മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ ചെയര്‍മാന്‍ എ. കെ. സുല്‍ത്താന്‍ അധ്യക്ഷനായി. കണ്‍വീനര്‍ റയ്മണ്ട് ആന്റണി, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാല്‍, കെ. എ. സുലൈമാന്‍, കെ. ശിവരാജേഷ്, സന്തോഷ് മലമ്പുഴ, കെ. എ. രഘുനാഥന്‍, എം. സുലൈമാന്‍, പി. വി. വിജയരാഘവന്‍, ടി. ആര്‍. കണ്ണന്‍. എം. എസ്. അബ്ദുള്‍ഗുദ്ദൂസ്, പി. വി. വിജയരാഘവന്‍, പി. എസ്. നാരായണന്‍, കെ. അബൂബക്കര്‍, വള്ളത്തോള്‍ മുരളീധരന്‍, സനോജ് കൊടുവായൂര്‍, എ. ജബാറലി, കെ. ചാമുണ്ണി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."