പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
ചെങ്ങന്നൂർ: ചെന്നിത്തലയിൽ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. ഒരുപ്രം ജവഹർ നവോദയ വിദ്യാലയത്തിലെ അഭിഗീത്(16) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ. 16കാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. എല്ലാം തുറന്നു പറയുന്ന പ്രകൃതക്കാരനാണെന്നും തിങ്കളാഴ്ച രാത്രിയിലും വിളിച്ചിരുന്നുവെന്നും സംസാരത്തിൽ ആസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നും അഭിഗീതിന്റെ പിതാവ് ബിജു പറഞ്ഞു.
ഹോസ്റ്റലിനോട് ചേർന്നുള്ള വാഷ് റൂമിന്റെ പുറകിൽ തുണി അലക്കുന്നതിന് വേണ്ടി സൈഡിലുള്ള ഭിത്തിയോട് ചേർന്ന് കെട്ടി ഉയർത്തിയ നനക്കല്ലിന് മുകളിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒരു കുട്ടിയാണ് ഈ സംഭവം ആദ്യം കാണുന്നത്. തുടർന്ന് അധ്യാപികയെയെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."