യു.എസിലെ അഹിംസാ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവായിരുന്നു ഗാന്ധിയെന്ന് നാന്‍സി പെലോസി
വാഷിങ്ടണ്‍: യു.എസിലെ അഹിംസാ പ്രസ്ഥാനങ്ങളുടെ ആത്മീയ നേതാവായിരുന്നു മഹാത്മാ ഗാന്ധിജിയെന്ന് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സ് പെലോസി. യു.എസിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറില്‍ ഗാന്ധിജി വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു.
അഹിംസയെന്നും സത്യത്തിന്റെ മേല്‍ ഉറച്ചുനില്‍ക്കുക എന്നീ രണ്ട് അര്‍ഥങ്ങളാണ് സത്യഗ്രഹം എന്ന വാക്ക് അര്‍ഥമാക്കുന്നത്. ഇന്ത്യ യു.എസിന് പകര്‍ന്ന ആത്മീയ സമ്മാനം കരുത്തുറ്റതാണെന്നും അവര്‍ പറഞ്ഞു. യു.എസ് ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറം(യു.എസ്.ഐ.എസ്. പി.എഫ്) രണ്ടാം നേതൃ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്‌കൂള്‍ പഠന കാലയളവില്‍ ഗാന്ധിജിയെ അടുത്തറിഞ്ഞതുമായി ബന്ധപ്പെട്ട അനുഭവം സദസിനോട് അവര്‍ പങ്കുവച്ചു. കത്തോലിക് സ്‌കൂളിലായിരുന്നു താന്‍ പഠിച്ചിരുന്നത്.
ആരായിത്തീരണമെന്ന് സ്‌കൂളിലെ കന്യാസ്ത്രീ തന്നോട് ചോദിച്ചപ്പോള്‍ മഹാത്മാ ഗാന്ധിയാവണമെന്നായിരുന്നു മറുപടി കൊടുത്തത്. ആരാണ് മഹാത്മാ ഗാന്ധിയെന്ന് അന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നില്ല.
ഉടന്‍ തന്നെ ലൈബ്രറിയിലേക്ക് പോയി. 1950കളിലായിരുന്നു സംഭവം. അന്ന് ലൈബ്രറിയില്‍ കുട്ടികള്‍ക്കായി ഗാന്ധിജി എഴുതിയ പുസ്തകം അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് കോളജിലെത്തിയപ്പോള്‍ അവിടെ വായിക്കാന്‍ ഗാന്ധിജിയുടെ നിരവധി പുസ്തകങ്ങളുണ്ടായിരുന്നെന്നും നാന്‍സി പെലോസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."