HOME
DETAILS
MAL
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: യു.ഡി.എഫ് പ്രതിഷേധ ജ്വാല
backup
May 25 2017 | 20:05 PM
ചേലക്കര: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജന വിരുദ്ധ നടപടികള്‍ക്കെതിരേ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ യു.ഡി.എഫ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.ആര് ഗിരിജന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് പി.എം അമീര്‍ അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഇ. വേണുഗോപാല മേനോന്, ടി.എ രാധാകൃഷ്ണന്,ജോണി മണിച്ചിറ, എന്‍.എസ് വര്‍ഗീസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ടി.എം കൃഷ്ണന്, സി.പി ഗോവിന്ദന്‍കുട്ടി, യു.ഡി.എഫ് നേതാക്കളായ ബാബു, കൃഷ്ണന്‍കുട്ടി, പി. സുലൈമാന്‍, പി. മുഹമ്മദ് കുട്ടി, ടി.എസ് രാമദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."