സൊമാലിയയില്‍ ചാവേര്‍ ആക്രമണം; 26 മരണം
ഏറ്റുമുട്ടലിനൊടുവില്‍ ആക്രമിസംഘത്തിലെ
നാലുപേരെയും സൈന്യം
വെടിവച്ചുകൊന്നു. പ്രാദേശിക തിരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ടവരിലുണ്ട്
മൊഗാദിശു: തെക്കന്‍ സൊമാലിയയിലെ തീരദേശ പട്ടണമായ കിസമായോയില് തീവ്രവാദ സംഘടനയായ അല്‍ഷബാബ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരുക്കുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ ആഡംബര ഹോട്ടലിലേക്ക് കാറോടിച്ച് കയറ്റിയായിരുന്നു ആക്രമണം. തുടര്‍ന്ന് ആക്രമികള്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ യു.കെ, അമേരിക്ക, കാനഡ, കെനിയ, ടാന്‍സാനിയ പൗരന്മാരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
മേഖലയില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആക്രമി സംഘത്തിലെ നാലുപേരെയും സൈന്യം വെടിവച്ചുകൊന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."