HOME
DETAILS

കോട്ടക്കടവ് ബിവറേജസ്: രാപ്പകല്‍ സമരം സമാപിച്ചു

  
backup
May 25, 2017 | 10:15 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b4%b8%e0%b5%8d-%e0%b4%b0%e0%b4%be

 

ചാലിയം: കോട്ടക്കടവിലെ ബീവറേജ് ഔട്ടലെറ്റിനെതിരേ ജനകീയ സമരസമിതി ബുധനാഴ്ചയാരംഭിച്ച രാപ്പകല്‍ കുത്തിയിരിപ്പ് സമരം സമാപിച്ചു. സമാപന സംഗമം എഴുത്തുകാരന്‍ ആര്‍സു ഉദ്ഘാടനം ചെയ്തു.
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ത്രാണിയില്ലാത്ത വിധം പ്രതികരണശേഷി ഷണ്ഡീകരിക്കപ്പെട്ട ഇക്കാലത്ത് തങ്ങളുടെ സ്വസ്ഥതയും സമാധാനവും തിരിച്ചുപിടിക്കാനുള്ള ഒരു ഗ്രാമത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അധികാരികള്‍ മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം ചെറുകാട്ട് ചന്ദ്രന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കടലുണ്ടി മണ്ഡലം പ്രസിഡന്റ് സി.പി അളകേശന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എം.എ ഖയ്യൂം, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് സൈനുല്‍ ആബിദ്, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം കാസിം, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി നബീല്‍ ചാലിയം, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് നാസര്‍ കപ്പലങ്ങാടി, സിദ്ദീഖ് സഖാഫി അരിയൂര്‍, എന്‍.വി ബീരാന്‍ കോയ, വാര്‍ഡ് അംഗം അഡ്വ.പി.വി മുഹമ്മദ് ഷാഹിദ്, ഭിന്നശേഷി സമിതി സംസ്ഥാന പ്രസിഡന്റ് അസീസ് കടലുണ്ടി സംസാരിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ദിയാ ജീവന്‍, കുടുംബശ്രീ പ്രവര്‍ത്തകരായ രജനി, ഷൈമ എന്നിവര്‍ സമര ഗാനമാലപിച്ചു. അഭിവാദ്യമര്‍പ്പിച്ച് എസ്.ഡി.പി.ഐ, എസ്.എസ്.എഫ് സംഘടനകള്‍ റാലിയായി സമരപ്പന്തലിലേക്കെത്തിച്ചേര്‍ന്നു.സമര സമിതി കണ്‍വീനര്‍ ഹബീഷ് മാമ്പയില്‍ സ്വാഗതവും ട്രഷറര്‍ എ. ഡെല്‍ജിത്ത് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  22 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  22 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  22 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  22 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  22 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  22 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  22 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  22 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  22 days ago