HOME
DETAILS

കര്‍ണാടക: അനുനയ നീക്കം പാളി, പിന്തുണ പ്രഖ്യാപിച്ച എം.എല്‍.എമാര്‍ മുംബൈയിലേക്ക് പറന്നു

  
backup
July 14 2019 | 19:07 PM

karnataka-horse-trading-755783-2

 

 

 

 


പോയത് ബി.ജെ.പി അധ്യക്ഷന്‍ യദ്യൂരപ്പയുടെ സഹായിക്കൊപ്പം


ബംഗളൂരു: കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം പാളിയതോടെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ തുടരുമെന്ന് സൂചന നല്‍കിയ മൂന്ന് എം.എല്‍.എമാര്‍ നേതൃത്വമറിയാതെ മുംബൈയിലെത്തി. എം.ടി.ബി.നാഗരാജ്, കെ.സുധാകര്‍, മുനിരത്‌ന നായിഡു എന്നിവരാണ് ബംഗളൂരു വിട്ടത്. ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ തങ്ങുന്ന വിമത എംഎല്‍എമാരുടെ എണ്ണം 15 ആയി.
ഇന്നലെ രാവിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പയുടെ സഹായി സന്തോഷിനൊപ്പമാണ് നാഗരാജ് മുംബൈയിലേക്ക് വിമാനം കയറിയത്. എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.
ശനിയാഴ്ച രാത്രി വൈകിയും നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും രാജി പിന്‍വലിക്കുമെന്നുമുള്ള തീരുമാനമായിരുന്നു എം.ടി.ബി.നാഗരാജ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ. ഡി.കെ ശിവകുമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, തനിക്കൊപ്പം രാജിവച്ച കെ.സുധാകര്‍ റാവു എം.എല്‍.എയും തിരിച്ചെത്തിയേക്കുമെന്ന് നാഗരാജ് പറഞ്ഞിരുന്നു. എന്നാല്‍ ആരെയും അറിയിക്കാതെ ഇവര്‍ മുംബൈയിലേക്ക് പുറപ്പെട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. നാളെ വിശ്വാസ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
10 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരും മുംബൈയില്‍ ഹോട്ടലില്‍ തങ്ങുന്നുണ്ട്. ഇവര്‍ക്ക് പുറമെ രണ്ട് സ്വതന്ത്ര എം.എല്‍.എമാരുമുണ്ട്. കൂടുതല്‍ എം.എല്‍.എമാര്‍ ഇവര്‍ക്കൊപ്പം ചേരുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നുണ്ട്. അതിനിടയില്‍ ബംഗളൂരുവില്‍ കഴിയുന്ന മൂന്ന് എം.എല്‍.എമാരുടെ നിലപാടാണ് നിര്‍ണായകം. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ അനുനയ ചര്‍ച്ചയില്‍ അനുകൂല നിലപാട് സ്വീകരിച്ചതും സുപ്രിം കോടതിയെ സമീപിക്കാതിരുന്നതും രാമലിംഗ റെഡ്ഡിയാണ്. ഇദ്ദേഹം പാര്‍ട്ടിയിലേക്ക് തിരികെയെത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
അതേസമയം വിശ്വാസ വോട്ടെടുപ്പിന് മുഖ്യമന്ത്രി കുമാരസ്വാമി തയാറാണെന്ന് അറിയിച്ച സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ നാടകീയ നീക്കങ്ങളാകും കര്‍ണാടകത്തില്‍ നടക്കുക.
കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച് കയറിയ എല്ലാ എം.എല്‍.എമാരിലും തനിക്ക് വിശ്വാസമുണ്ട്. അവര്‍ ദീര്‍ഘകാലം പാര്‍ട്ടിക്കായി പടപൊരുതിയവരാണെന്നും ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു. നിയമം വളരെ വ്യക്തമാണ്. വിശ്വാസവോട്ടെടുപ്പില്‍ എതിരേ വോട്ട് ചെയ്യുന്നവരുടെ അംഗത്വം നഷ്ടപ്പെടും. വിമതരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ നാഗരാജ് തിരികെ വിമതരുടെ പക്ഷത്തേക്ക് പോയതിനെ സംബന്ധിച്ച് ശിവകുമാര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago