പന്നിക്കോട് എ.യു.പി. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മുക്കം: ഒരു നാടിനൊന്നാകെ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പന്നിക്കോട് എ.യു.പി. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്.
67 വര്‍ഷം പഴക്കമുള്ള സ്‌കൂളിന് മാനേജര്‍ 80 ലക്ഷത്തോളം രൂപ ചിലവഴിച്ച് അത്യാധുനിക നിലയിലുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. പുതിയതും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമായതുമായ 10 പദ്ധതികള്‍ ഈ അധ്യയന വര്‍ഷം നടപ്പാക്കും. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും ഈ വര്‍ഷം സ്വന്തമായി ലാപ്‌ടോപ്പ് വാങ്ങിക്കഴിഞ്ഞു. വരുന്ന ഒരു വര്‍ഷത്തിനിടക്ക് അഞ്ച് അന്താരാഷ്ട്ര വിദഗ്ധര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കും. വിവിധ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടത്തി അവര്‍ക്ക് വിദഗ്ധരായ അധ്യാപകരുടെ കോച്ചിങ്, മലയാള ഭാഷ സ്വായത്തമാക്കാന്‍ അക്ഷരവെളിച്ചം, ഉപജില്ലാ തല മീഡിയ ക്വിസ്, യു എസ്.എസ് കോച്ചിങ്,
സഹവാസ ക്യാംപുകള്‍, ഖുര്‍ആന്‍- രാമായണ ക്വിസ്, പ്രഭാത ഭക്ഷണം, ദിനാചരണങ്ങളില്‍ ജനകീയ പങ്കാളിത്തം തുടങ്ങിയ പദ്ധതികള്‍ക്ക് പുറമെ യുനസ്‌കോയുടെ ലോക പൈതൃക പദവി നേടുന്നതിനായി ഉച്ചക്കാവ് എന്ന പേരില്‍ ഔഷധതോട്ടം, ഒരു കുട്ടിക്ക് ഒരു തൈമാവ് എന്ന പേരില്‍ മുഴുവന്‍ കുട്ടികളും വെച്ചുപിടിപ്പിക്കുന്ന മാവിന്‍ തോട്ടം, നക്ഷത്ര വനം, നാട്ടുകാരുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും പങ്കാളിത്തത്തോടെ കദളിവാഴതോട്ടം, സ്‌കൂള്‍ പച്ചക്കറി തോട്ടം എന്നിവയും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."