HOME
DETAILS

കൃഷി സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: കര്‍ഷകക്കൂട്ടായ്മ

  
backup
October 01, 2018 | 12:34 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: പ്രകൃതിക്ഷോഭത്തില്‍ ഗുരുതര തകര്‍ച്ച നേരിട്ട വയനാടന്‍ കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എം.ജി.ടി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍ഷകക്കൂട്ടായ്മ ആവശ്യപ്പെട്ടു.
കര്‍ഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാപ്പി, കുരുമുളക്, കമുക്, തേയില, റബര്‍, നെല്ല്, ഇഞ്ചി, വാഴ, കപ്പ തുടങ്ങിയ വിളകള്‍ക്കും വലിയ തോതില്‍ നാശമുണ്ടായി. കൃഷി വകുപ്പ് അവസരത്തിനൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് കര്‍ഷകര്‍. ഇതിനുദാഹരണമാണ് അടുത്തകാലത്തുണ്ടായ കര്‍ഷക ആത്മഹത്യകളെന്നു കൂട്ടായ്മ വിലയിരുത്തി. അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു. കര്‍ഷക ജനത സംസ്ഥാന സെക്രട്ടറി എന്‍.ഒ ദേവസി അധ്യക്ഷനായി. അഡ്വ. ജോഷി സിറിയക്ക് മുഖ്യപ്രഭാഷണവും അഡ്വ. ഖാലിദ്‌രാജ പ്രമേയാവതരണവും നടത്തി. ടി.എസ് ജോര്‍ജ്, കെ.കെ രവി, ജോസഫ് മാണിശേരി, പി. അബ്ദുല്‍സലാം, ജോസഫ് കളപ്പുര, ജോസഫ് അറക്കല്‍, രാജന്‍ നായര്‍ കോട്ടത്തറ, വി. ശശിധരന്‍, പി.കെ ഹസന്‍, വി. ജോണ്‍ ജോര്‍ജ്, കെ.വി സണ്ണി, കെ.കെ ബേബി, ഐ.സി ചാക്കോ, ഇ.ഡി ഗോപാലകൃഷ്ണന്‍, ഡെന്നി മാത്യൂ, എ.വി മത്തായി, ഐ.സി ചാക്കോ, മരവയല്‍ മോഹനന്‍, സെബാസ്റ്റ്യന്‍ ചാമക്കാല, ടിജി ചെറുതോട്ടില്‍, കെ.എ വര്‍ഗീസ്, എം. രാധാകൃഷ്ണന്‍, ഏബ്രഹാം മേലോത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago