HOME
DETAILS

തിക്കോടിയില്‍നിന്ന് മീനങ്ങാടിയിലേക്ക് കൊണ്ടുപോയ അരി അപ്രത്യക്ഷമായ സംഭവം; ഡിപ്പോ മാനേജരടക്കം നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
May 25, 2017 | 10:22 PM

%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%a8

 

 

പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തിക്കോടി ഡിപ്പോയില്‍നിന്ന് മീനങ്ങാടി ഗോഡൗണിലേക്ക് കൊണ്ടുപോയ ഒരു ലോഡ് അരി അപ്രത്യക്ഷമായ സംഭവത്തില്‍ ഡിപ്പോ മാനേജര്‍ അന്‍സമ്മാ മണി, ഗോഡൗണ്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥരായ പ്രേമന്‍, ശ്രീരാജ്, മധു എന്നിവരെ അന്വേഷണ വിധേയമായി ജില്ലാ മാനേജര്‍ കെ.സി സാഹു സസ്‌പെന്‍ഡ് ചെയ്തു.
മെയ് 20നാണ് തിക്കോടി എഫ്.സി.ഐയില്‍നിന്ന് മീനങ്ങാടിയിലേക്ക് കൊണ്ടുപോയ 18 ലോഡ് അരിയില്‍ ഒരു ലോഡ് അരിയാണ് അപ്രത്യക്ഷമായത്. മീനങ്ങാടി മേഖലയിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട മുന്തിയ ഇനം അരി മറ്റെവിടെയോ മറിച്ചു വിറ്റുതായാണ് വിവരം.
50 കിലോ തൂക്കമുള്ള 205 ചാക്ക് അരിയാണ് ഒരു ലോഡിലുണ്ടാവുക. ഏകദേശം രണ്ടര ലക്ഷം രൂപയാണ് ഇതിനു വില കണക്കാക്കുന്നത്. ഇതു കോഴിക്കോട് വലിയങ്ങാടിയില്‍ വില്‍പന നടത്തിയതായാണ് വിവരം. എറണാകുളത്തെ ചോറ്റാനിക്കര അമ്മാന്‍ ട്രാന്‍സ്‌പോര്‍ട്ടാണ് അരിയുടെ കോണ്‍ട്രാക്ടര്‍. കെ.എല്‍-10 ഇ 1777 നമ്പര്‍ ലോറിയിലാണ് അരി കൊണ്ടുപോയത്. തിക്കോടി ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടൊയണ് തട്ടിപ്പ് നടത്തിയതെന്ന് ഇവിടെയുള്ള ലോറി ജീവനക്കാര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ പലപ്പോഴായി നടക്കാറുണ്ടെന്നും തിക്കോടി എഫ്.സി.ഐയില്‍ വന്‍ സുരക്ഷാ വീഴ്ചകളുണ്ടെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉത്തരേന്ത്യയിലെ പഞ്ചാബ്, ബീഹാര്‍, ആന്ധ്ര തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നാണ് അരിയെത്തുന്നതിനാല്‍ അവിടങ്ങളില്‍ തണുപ്പ് കാരണം അരിയുടെ തൂക്കത്തില്‍ കുറവുണ്ടാകുകയും ഇവിടെ എത്തുമ്പോഴേക്കും ചൂട്തട്ടി അരിയുടെ തൂക്കം വര്‍ധിക്കാറുണ്ട്. ഈ എക്‌സസ് തട്ടിപ്പിന് വഴിയൊരുക്കുന്നുതായാണ് വിലയിരുത്തല്‍. കോണ്‍ട്രാക്ടര്‍മാരുടെയും എഫ്.സി.ഐ സ്റ്റാഫുകളുടെയും സഹായത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും ആരോപണമുണ്ട്.
തിക്കോടി എഫ്.സി.ഐയില്‍ ഇത്തരം സംഭവങ്ങള്‍ പലവട്ടം നടന്നതായാണ് പറയപ്പെടുന്നത്. ഇന്നലെ പതിവുപോലെ റേഷനരി വിതരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി നടത്തിയതായി ഏരിയാ മാനേജര്‍ കെ. ജയപ്രകാശ് പറഞ്ഞു. അതേസമയം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിജിലന്‍സ് വിഭാഗം അസി. ജനറല്‍ മാനേജര്‍ സഞ്ജയിയുടെ നേതൃത്വത്തിലുള്ള ഉന്നത അന്വേഷണസംഘം തിക്കോടി ഡിപ്പോയില്‍ ക്യാംപ് ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഡിപ്പോയിലെ മറ്റു ചിലര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായും പലരുടെയും പേരില്‍ നടപടികള്‍ വരാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണസംഘം ഇന്നും തിക്കോടിയില്‍ തുടരാനാണ് സാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  5 days ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  5 days ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  5 days ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  5 days ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  5 days ago
No Image

മൂന്നുവയസ്സുകാരന്‍ കുടിവെള്ള ടാങ്കില്‍ വീണുമരിച്ചു

Kerala
  •  5 days ago
No Image

തദ്ദേശം; ബി.ജെ.പിക്ക് വോട്ട് വിഹിതം കുറഞ്ഞു; സിറ്റിങ് സീറ്റുകളിലും വലിയ നഷ്ടം

Kerala
  •  5 days ago
No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  5 days ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  5 days ago
No Image

ദേശപ്പോര്; മേയർ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമോ? മുന്നണി ചർച്ചകൾ സജീവം 

Kerala
  •  5 days ago