HOME
DETAILS

സഊദിയിൽ സ്വദേശി വൽക്കരണം ശക്തമാക്കാൻ 68 ഇന കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു

  
backup
October 01 2018 | 06:10 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95-2
 
 റിയാദ്: സഊദിയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനായി 68 ഇന കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ രാജ്‌ഹിയാണ് പുതിയ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചത്. പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ഒന്നാം ഘട്ടം അടുത്ത മൂന്നു മാസത്തിനുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിച്ചു. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം എന്നീ മേഖലയിലാണ് പുതുതായി സ്വദേശിവത്കരണം ശക്തമാക്കുന്നതിന് പുറമെ  സര്‍ക്കാര്‍ മേഖലയിലെ വിദേശികളുടെ എണ്ണം കുത്തനെ കുറക്കാനും തീരുമാനിച്ചു.
      ബന്ധപ്പെട്ട സർക്കാർ , സർക്കാരേതര ഏജന്സികളുമായും വിവിധ വകുപ്പുകളുമായതും കൂടിയാലോചിച്ചജ ശേഷമാണ് പുത്തിയ പദ്ധതികൾ പ്രഖ്യാപിച്ചത്. സഊദി വിഷൻ 2030 ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികളാണ് പ്രഖ്യാപച്ചത്. കർമ്മ പദ്ധതികളുടെ വിജയത്തിനായി സമയക്രമീകരണവും നിശ്‌ചയിച്ചിട്ടുണ്ട്. ആദ്യ ഘട്ടം അടുത്തമൂന്നു മാസത്തിനുള്ളിലും ബാക്കി പിന്നീടും ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക. ആരോഗ്യ മേഖലയില്‍ സമ്പൂർണ്ണ സ്വദേശി വൽക്കരണത്തിനുള്ള വിശാലമായ പുതിയ പട്ടിക ഉടൻ തന്നെ പുറത്തിറക്കും. കൂടാതെ കമ്പനികളിലെ തന്ത്രപ്രധാന പോസ്റ്റുകളിലും മികച്ച ശമ്പളമുള്ള ജോലികളിലും സ്വദേശിവത്കരണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വദേശി തൊഴിൽ വൽക്കരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിലും പുതിയ പദ്ധതികൾ നടപ്പാക്കാനും നിർദേശമുണ്ട്. സ്വദേശി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  സ്വദേശികളുടെ സ്വതന്ത്ര ജോലിക്കും പാര്‍ട്ട് ടൈം ജോലിക്കു പ്രോത്സാഹനം നല്‍കല്‍, വനിതകൾക്ക് കൂടുതൽ തൊഴിൽ നൽകൽ, തൊഴില്‍ സമിതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവയും 68 ഇന പരിപാടിയുടെ ഭാഗമാണ്. തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, വിവിധ തലങ്ങളിൽ ബന്ധപ്പെടുത്തി സ്വദേശികൾക്ക് പരമാവധി തൊഴിൽ നൽകാനുള്ള പദ്ധതികളും പ്രഖ്യാപിച്ചവയിൽ ഉൾപ്പെടും. 
      അതേസമയം, ആരോഗ്യ മേഖലയിലടക്കം വിവിധ മേഖലകളിൽ സഊദി വൽക്കരണം നടപ്പാക്കുമെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്‌താവനയിൽ മലയാളികളടക്കമുള്ള വിദേശികൾ മുൾമുനയിലാണ്. നേരത്തെ മാറ്റി വെച്ച മേഖലകളിലെ സഊദി വൽക്കരണം പ്രഖ്യാപിച്ചതിൽ ആരോഗ്യ മേഖലയിലും കൂടാതെ, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് എന്നീ മേഖലയും സ്വദേശിവത്കണത്തിന് വിധേയമാകുന്നതോടെ വിദേശികൾക്ക് ശക്തമായ തൊഴിൽ നഷ്‌ടമായിരിക്കും ഉണ്ടാകുക. സഊദി പ്രവാസത്തിലെ ശേഷിക്കുന്ന പ്രതീക്ഷകൾ കൂടി അവസാനിപ്പിക്കാനായി എന്നതാണ് പുതിയ പ്രഖ്യാപനമെന്നാണ് സൂചിപ്പിക്കുന്നതെന്ന് വിദേശികൾ വിലയിരുത്തുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago