സാങ്കേതിക തകരാര്‍; അവസാന നിമിഷം ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റി
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം മാറ്റി. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 സാങ്കേതിക തകരാര്‍ മൂലം അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എല്‍.വി മാക്ക് 3/എം1 റോക്കറ്റിലുണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണമായതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ വക്താവ് ഗുരുപ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, സാങ്കേതിക തകരാര്‍ എന്താണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയില്ല.
A technical snag was observed in launch vehicle system at 1 hour before the launch. As a measure of abundant precaution, #Chandrayaan2 launch has been called off for today. Revised launch date will be announced later.
— ISRO (@isro) July 14, 2019
ഇന്ന് പുലര്‍ച്ചെ 2.51നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ 2 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിക്ഷേപണത്തിന് 56 മിനുറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. അതീവ മുന്‍കരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. രാഷ്ട്രപതിയടക്കം പ്രമുഖര്‍ വിക്ഷേപണം കാണാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."