HOME
DETAILS
MAL
മാണിയമ്മ മരണ ശേഷം ഭൗതിക ശരീരം കുട്ടികള്‍ക്ക് പഠിക്കാനായി നല്‍കും
backup
October 02 2018 | 01:10 AM
അമ്പലത്തറ: എഴുപത് പിന്നിടുന്ന പുല്ലൂര്‍ വിഷ്ണുമംഗലത്തെ മാണിയമ്മ മരണ ശേഷം തന്റെ ഭൗതിക ശരീരം കുട്ടികള്‍ക്ക് പഠിക്കാനായി ദാനം ചെയ്യും. ഇതു സംബന്ധിച്ച് ഒരു കാര്യം മാത്രമേ മാണിയമ്മയ്ക്ക് പറയാനുള്ളൂ. മരണ ശേഷം തന്റെ ഭൗതികശരീരം സംസ്ക്കരിച്ച് പാഴാക്കരുത്. കുട്ടികള്‍ക്ക് പഠിക്കാന്‍ ദാനംചെയ്യണം.
അവിവാഹിതയായ വിഷ്ണുമംഗലം നടുവട്ടംവയലിലെ മാണിയമ്മ സഹോദരി നാരായണിയോടൊപ്പമാണ് കഴിയുന്നത്. നാട്ടിലെ അറിയാവുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് മുന്നിലെല്ലാം ഈആവശ്യവുമായി മാണിയമ്മയെത്തി. കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളജിലേക്ക് ഈ ആവശ്യം നേരിട്ടറിയിക്കാന്‍ തനിച്ച് പോകുമെന്നായപ്പോള്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് സമ്മതപത്ര ഫോറം എത്തിച്ചുനല്‍കി. സഹോദരി നാരായണിയുമായി സംസാരിച്ച് സമ്മതം വാങ്ങി. പരിയാരത്തുനിന്ന് സമ്മതപത്രം എത്തിച്ച് ഉടമ്പടിയുമുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."