HOME
DETAILS
MAL
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹരജി പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന് അനുമതി
backup
July 16 2019 | 20:07 PM
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹരജി പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന് ഹൈക്കോടതി അനുമതി നല്കി.കോടതിച്ചെലവ് വേണമെന്ന എതിര് സ്ഥാനാര്‍ഥി അബ്ദുല്‍ റസാഖിന്റെ മകന്റെ ആവശ്യം നിരസിച്ചാണ് ഹരജി പിന്‍വലിക്കാന്‍ സുരേന്ദ്രന് കോടതി അനുമതി നല്‍കിയത്. അതേസമയം വോട്ടിങ് യന്ത്രങ്ങള്‍ എറണാകുളത്ത് നിന്ന് കാസര്‍കോട്ട് എത്തിക്കാനുള്ള ചെലവായ 42,000 രൂപ സുരേന്ദ്രന് അടയ്ക്കണം. തെരത്തെടുപ്പുമായി ബന്ധപ്പെട് തെളിവുകള്‍ ഹാജരാക്കാന്‍ ശ്രമിച്ചെങ്കിലും സാക്ഷികളെയും മറ്റു തെളിവുകളും ഹാജരാക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടെന്ന് സുരേന്ദ്രന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ യുടെ നിര്യാണത്തെ തുടര്‍ന്നും കേസുമായി മുന്നോട്ടു പോകുകയാണെന്നു സുരേന്ദ്രന് ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് റസാഖിന്റെ മകന് കേസില്‍ കക്ഷി ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."