ഒറ്റ സീറ്റിന്റെ ബലത്തില്‍ തുളുനാട്
കാസര്‍കോട്: 2015ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടപ്പെട്ട എല്‍.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഒരു സീറ്റിന്റെ ബലത്തില്‍ തിരിച്ചുപിടിച്ചു. 2015ല്‍ യു.ഡി.എഫിന് എട്ടു സീറ്റാണ് ലഭിച്ചരുന്നത്. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫ്, സ്വതന്ത്രന്‍ ഉള്‍പ്പെടെ എട്ടു സീറ്റുകള്‍ നേടി ഭരണത്തിലേറി. യു.ഡി.എഫ് ഏഴു സീറ്റുകളും എന്‍.ഡി.എ രണ്ടു സീറ്റുകളും നേടി.
ജില്ലയിലെ മൂന്നു നഗരസഭകളില്‍ 2015 ആവര്‍ത്തിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളില്‍ എല്‍.ഡി.എഫിനും കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫിനും ഭരണത്തുടര്‍ച്ച ലഭിച്ചു. കഴിഞ്ഞ തവണ കാസര്‍കോട് നഗരസഭയില്‍ ഒരു സീറ്റ് ഉണ്ടായിരുന്നത് കോണ്‍ഗ്രസിന് ഇത്തവണ നഷ്ടപ്പെടുകയും ചെയ്തു.
ജില്ലയിലെ ആറു ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലെണ്ണത്തില്‍ എല്‍.ഡി.എഫും ഒന്നില്‍ യു.ഡി.എഫും വിജയിച്ചു. യു.ഡി.എഫ് ഭരിച്ചിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ്, എന്‍.ഡി.എ കക്ഷികള്‍ ആറുവീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ആരു ഭരിക്കുമെന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തു.
38 ഗ്രാമപഞ്ചായത്തുകളില്‍ 15 എണ്ണം എല്‍.ഡി.എഫും 11 എണ്ണം യു.ഡി.എഫും കരസ്ഥമാക്കി. എന്‍.ഡി.എ മുന്നണി അഞ്ചു പഞ്ചായത്തുകളില്‍ ഭരണം നേടി. എന്നാല്‍ ഏഴു പഞ്ചായത്തുകളില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ ഒപ്പത്തിനൊപ്പമായതോടെ ഇവിടങ്ങളില്‍ വിലപേശല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."