മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക്
കൊല്ലം: ലോക്‌സഭയിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയും ഡിബേറ്റുകളുടെ ഗുണമേന്മയുടെയും അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള ചെന്നൈയിലെ പ്രൈം പോയിന്റ് ഫൗണ്ടേഷന്റെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക്. ഐ.ഐ.റ്റി ചെന്നൈയില്‍ നാളെ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അവാര്‍ഡ് വിതരണം ചെയ്യും. ലോക്‌സഭയിലെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ പങ്കാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി വഹിച്ചത്. നിയമനിര്‍മ്മാണ പ്രക്രിയയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മികച്ച പ്രകടനത്തെ സഭയ്ക്കുള്ളില്‍ തന്നെ പാര്‍ലമെന്ററികാര്യ മന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമുള്‍പ്പെടെയുള്ളവര്‍ പലപ്രാവശ്യം അനുമോദിച്ചിട്ടുണ്ട്.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ അവകാശസംരക്ഷണത്തിനു വേണ്ടി നല്‍കിയ സ്വകാര്യ പ്രമേയം ദേശീയശ്രദ്ധ ആകര്‍ഷിച്ചതും ഒട്ടനവധി അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കഴിഞ്ഞതാണ്. ഓര്‍ഡിനന്‍സ് മുഖേനയുള്ള നിയമനിര്‍മ്മാണത്തിനെതിരേ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കൊണ്ടുവന്നിട്ടുള്ള നിരാകരണ പ്രമേയങ്ങള്‍ ശ്രദ്ധേയമാണ്. ലോക്‌സഭയിലെ എം.പിമാരുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജൂറി മികച്ച പാര്‍ലമെന്റേറിയനായി പ്രത്യേക അവാര്‍ഡിന് തെരഞ്ഞെടുത്തത്. ആനന്ദ് റാവു, ഹന്‍സ്‌രാജ് ജി. ആഹിര്‍, അര്‍ജുന്റാം മേഘ്‌വാള്‍ എന്നിവര്‍ അടങ്ങിയ ജൂറി കമ്മിറ്റിയാണ് ലോക്‌സഭയിലെ മികച്ച പ്രകടനത്തിന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."