സഊദിയില്‍ സെലക്ടീവ് ടാക്‌സ് അടുത്ത മാസം പത്തു മുതല്‍ നടപ്പാക്കും
ജിദ്ദ: ഹാനികരമായ ഉല്‍പന്നങ്ങള്‍ക്കുള്ള സെലക്ടീവ് ടാക്‌സ് അടുത്ത മാസം പത്തു മുതല്‍ നടപ്പാക്കുന്നതിന് ഉന്നതാധികൃതര്‍ തീരുമാനിച്ചു. ഹാനികരമായ ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും രോഗവ്യാപനങ്ങള്‍ക്ക് തടയിടുന്നതിനും പൊതുവരുമാനം വര്‍ധിപ്പിക്കുന്നതിനും സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നു.
ഈ നികുതിയിലൂടെ പ്രതിവര്‍ഷം 800 കോടി റിയാല്‍ വരുമാനം ലഭിക്കുമെന്നാണ് സക്കാത്ത്, നികുതി അതോറിറ്റി പ്രതീക്ഷിക്കുന്നത്. പുകയില ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും നൂറു ശതമാനവും ശീതള പാനീയങ്ങള്‍ക്ക് 50 ശതമാനവുമാണ് അധിക നികുതി ബാധകമാക്കുന്നത്. സഊദിയില്‍ 65 ലക്ഷം പേര്‍ പുകവലിക്കാരാണ്.
സെലക്ടീവ് ടാക്‌സ് ഏറ്റവുമധികം ബാധിക്കുക ഇവരെയാണ്. ജൂണ്‍ പത്തു മുതല്‍ സിഗരറ്റിന് ഇരട്ടി വില നല്‍കുന്നതിന് ഇവര്‍ നിര്‍ബന്ധിതരാകും. സഊദിയില്‍ സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് ഏപ്രില്‍ 16 നാണ് മന്ത്രിസഭ തീരുമാനിച്ചത്. ജി.സി.സി രാജ്യങ്ങളല്‍ അടുത്ത വര്‍ഷാദ്യം മുതല്‍ മൂല്യവര്‍ധിത നികുതിയും നടപ്പാക്കി തുടങ്ങും. കഴിഞ്ഞ വര്‍ഷം സഊദി അറേബ്യ 420 കോടി റിയാലിന്റെ സിഗരറ്റ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."