കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സംവിധായകന്‍ വിനയനില്‍ നിന്നും സി.ബി.ഐ മൊഴിയെടുക്കുന്നു. തിരുവനന്തപുരം സി.ബി.ഐ ഓഫിസില്‍ വച്ചാണ് മൊഴയെടുക്കുന്നത്. അടുത്തിടെ കലാഭവന്‍ മണിയുടെ ജീവിതമെന്ന നിലയില്‍ വിനയന്‍ ' ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ മണിയുടെ മരണവുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണെന്ന് സംവിധായകന്‍ വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിനയനെ ചോദ്യം ചെയ്യാനായി സി.ബി.ഐ വിളിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6നാണ് കലാഭവന്‍ മണി എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞത്. തലേ ദിവസം അര്‍ധരാത്രിയില്‍ മണിയുടെ ചേനത്തുനാടിലുള്ള ഔട്ട് ഹൗസായ പാഡിയില്‍വച്ച് അബോധാവസ്ഥയിലായ മണിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. രണ്ട് ലാബുകളിലായി നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വന്ന വൈരുദ്ധ്യവും ദുരൂഹതക്ക് ആക്കം കൂട്ടി. മണിയുടെ ശരീരത്തില്‍ വിഷാംശം പ്രവേശിച്ചതെങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്കായില്ല.
ആദ്യം ലോക്കല്‍ പൊലിസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തി. എന്നാല്‍, അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."