മദ്റസകളെ ഭീകരവാദവുമായി ചേര്‍ത്തുകെട്ടുന്നത് ശരിയല്ല: ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: മദ്റസകളെ ഭീകരവാദവുമായി താരതമ്യപ്പെടുത്തുന്നതു ശരിയല്ലെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്താനിലെ മുതിര്‍ന്ന പണ്ഡിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇമ്രാന്റെ അഭിപ്രായ പ്രകടനം. മദ്റസാ പരിഷ്കരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പണ്ഡിതസംഘം ഇമ്രാനെ കണ്ടത്.
പാക് സമൂഹത്തിന്റെ പുരോഗതിയില്‍ മദ്റസകള്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. ഇത്തരം സ്ഥാപനങ്ങളെ ഭീകരവാദവുമായി ചേര്‍ത്തുകെട്ടുന്നത് ശരിയല്ല-ഇമ്രാന് പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തല്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍ വരുന്ന കാര്യമാണെന്നും രാജ്യത്തെ വിഭാഗീയമായി വിഭജിക്കപ്പെട്ട വിദ്യാഭ്യാസ സംവിധാനം അവസാനിപ്പിച്ച് ഏകീകൃത രൂപം കൊണ്ടുവരുമെന്നും ഇമ്രാന് കൂട്ടിച്ചേര്‍ത്തു.
പാകിസ്താനിലെ നാല് മുഖ്യധാരാ മുസ്ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളാണ് ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."