കേരള കലാമണ്ഡലത്തില്‍ യു.ജി.സി സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ യു.ജി.സി സംഘത്തിന്റെ ദ്വിദിന പരിശോധനകള്‍ പൂര്‍ത്തിയായി.
കലാമണ്ഡലത്തെ സര്‍വകലാശാലയാക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയ സംഘം വിവിധ കളരികള്‍ സന്ദര്‍ശിച്ചു. ഹോസ്റ്റലും ഓഫിസുകളും പരിശോധിച്ചു. ഛത്തീസ്ഗഢ് ഇന്ദിര കലാസംഗീത് വിശ്വവിദ്യാലയം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.മാന്‍ഡവി സിങ്ങിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനക്കെത്തിയത്.
പ്രൊഫസര്‍ ജെ. അനുരാധ, പ്രൊഫസര്‍ എം. ജയശ്രീ, പ്രൊഫസര്‍ സുഗാണ്ടി അരുണ്‍ ബാഹുലിഗര്‍, ഡോ.ശ്രീനിവാസന്‍, ഡോ. ജയപ്രകാശ് എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങള്‍. റിപ്പോര്‍ട്ട് യു.ജി.സിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ കൈകൊള്ളുക.
കലാമണ്ഡലത്തെ സര്‍വകലാശാലയാക്കാന്‍ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കലാമണ്ഡലം ഭരണ സമിതിയും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."