HOME
DETAILS

കിഫ്ബിയുടെ ലക്ഷ്യം അടിസ്ഥാന സൗകര്യവികസനം: മന്ത്രി സി.രവീന്ദ്രനാഥ്

  
backup
May 28 2017 | 22:05 PM

%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d

 

കൊടകര: സംസ്ഥാന ബജറ്റിന്റെ തുകയുടെ ആറിരിട്ടി പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടെന്നും ഇത് ശരിയായ വിധത്തില്‍ വിനിയോഗിക്കുന്നതിനാണ് കിഫ്ബി രൂപീകരിച്ചിട്ടുളളതെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കിഫ്ബി വഴി പണം സമാഹരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കാട്, ചാലക്കുടി നിയോജകമണ്ഡലങ്ങളെ സമ്പൂര്‍ണ വൈദ്യൂതീകരണ മണ്ഡലമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടകര എന്‍.എച്ച്.ഫ്‌ളൈ ഓവര്‍ ജങ്ഷനിലായിരുന്നു പരിപാടി. പ്രഖ്യാപന സമ്മേളനത്തില്‍ ബി.ഡി.ദേവസ്സി എം.എല്‍.എ അധ്യക്ഷനായി. വെളിച്ചമില്ലാത്ത ഗ്രാമങ്ങളുളള ലോകത്ത് വെളിച്ചമില്ലാത്ത വീടില്ലാ എന്ന തലത്തിലേക്ക് എത്തുക എന്നത് ചെറിയ കാര്യമല്ലെന്നും മികച്ച ആസൂത്രണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞതിന്റെ കാരണമെന്നും മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.
പുതുക്കാട് മണ്ഡലത്തിലെ അളഗപ്പനഗര്‍, മറ്റത്തൂര്‍, നെന്‍മണിക്കര, പറപ്പൂക്കര, പുതുക്കാട്, തൃക്കൂര്‍, വലച്ചിറ, വരന്തരപ്പിളളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 703 വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ 78.95 ലക്ഷം രൂപയും ചാലക്കുടി മണ്ഡലത്തിലെ ചാലക്കുടി മുന്‍സിപ്പാലിറ്റിയും അതിരപ്പിള്ളി, കൊടകര, പരിയാരം, കോടശ്ശേരി, മേലൂര്‍, കൊരട്ടി, കാടുകുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 635 വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ 55.33 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിനുപുറമേ അതിരപ്പളളി ഗ്രാമപഞ്ചായത്തില്‍ വനത്തിനുളളിലെ ആദിവാസി കോളിനികളില്‍ ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കാന്‍ 143 ലക്ഷം രൂപയും ചെലവഴിച്ചു. എം.എല്‍.എ മാരുടെ വികസന ഫണ്ടില്‍ നിന്നും 50 ശതമാനം തുക അനുവദിച്ചാണ് പദ്ധതി സാധ്യമായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമന്‍, കെ.കെ.ഷിജു, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം.വി.ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ സി.വി.നന്ദന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.എന്‍.രാധ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Kerala
  •  5 days ago
No Image

മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-25-02-2025

PSC/UPSC
  •  5 days ago
No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  5 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  5 days ago
No Image

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

National
  •  5 days ago
No Image

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

uae
  •  5 days ago
No Image

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും

National
  •  5 days ago