HOME
DETAILS

റിയാദ് കെ.എം.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ചികിൽസാ സഹായം കൈമാറി

  
backup
December 27, 2020 | 11:37 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%9c

റിയാദ് : റിയാദ് കെ.എം.സി.സി കൊല്ലം ജില്ലാ കമ്മിറ്റി ചികിൽസാ സഹായം കൈമാറി.  കൊല്ലം കൊട്ടിയം മൈലാപ്പൂർ സദ്ദാമിന്റെയും തസ്നിയുടെയും മകനായ മുഹമ്മദ് സൽമാന്റെ ചികിത്സക്കാണ്‌ കമ്മിറ്റി സഹായം നൽകിയത്.  വാടക വീട്ടിൽ താമസിക്കുന്ന ഇവരുടെ 10 മാസം പ്രായമുള്ള ഏക മകനായ സല്മാന്റെ ഹൃദയ വാൽ വിന്‌ തകരാർ കണ്ടെത്തുകയും അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.  മൂന്ന് ലക്ഷം രൂപക്ക് മുകളിൽ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് . തുടർന്ന് പിതാവ് സഹായം തേടി കൊല്ലം ജില്ലാ പ്രവാസി ലീഗിനെ സമീപ്പിക്കുകയായിരുന്നു . പ്രശ്നത്തിൽ ഇടപ്പെട്ട പ്രവാസി ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി നൂറുദ്ദീൻ കൊട്ടിയം റിയാദ് കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഭാരവാഹികളായ റഹീം ക്ളാപ്പന, ഫിറോസ് കൊട്ടിയം എന്നിവരുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിന്‌ രംഗത്തിറങ്ങുകയും ചെയ്തു.

ചികിൽസാ ധനസഹായം നാട്ടിൽ തൃക്കാവിൽ വട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ എ.എം റാഫി കുടുംബത്തിന് കൈമാറി . ചടങ്ങിൽ മുസ്ലിംലീഗ് കുണ്ടറ മണ്ഡലം ട്രഷറർ ഷാഹുൽ ഹമീദ്, പ്രവാസി ലീഗ് കൊല്ലംജില്ലാ സെക്രട്ടറി നൂറുദ്ദീൻ കൊട്ടിയം , യൂത്ത് ലീഗ് കൊല്ലം മണ്ഡലം പ്രസിഡന്റ് നവാസ് ചന്ദനത്തോപ്പ് , വൈറ്റ് ഗാർഡ് ഇരവിപുരം മണ്ഡലം ക്യാപ്റ്റൻ സുധീർ പറക്കുളം കെ.എം.സി.സി കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ സക്കീർ ഹുസൈൻ , നജീം അഞ്ചൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .  തുടർ ചികിത്സക്കായി ഇനിയും പണം ആവശ്യമുള്ളതിനാൽ സഹായിക്കാൻ താല്പര്യമുള്ളവർ സദ്ദാമിന്റെ മാതാവ് ഷാഹിതയുടെ പേരിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.  (shahidha panachavilaveedu, STAT BANK OF INDIA, Kottiyam Branch 33115052081 IFC code SBINOO15786)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago