HOME
DETAILS

അബ്‌ദുറഹ്‌മാൻ ചെറുവാടി പ്രവാസ ജീവിതത്തിന്‌ വിരാമമിടുന്നു

  
backup
December 27 2020 | 23:12 PM

%e0%b4%85%e0%b4%ac%e0%b5%8d%e2%80%8c%e0%b4%a6%e0%b5%81%e0%b4%b1%e0%b4%b9%e0%b5%8d%e2%80%8c%e0%b4%ae%e0%b4%be%e0%b5%bb-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf

റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അബ്‌ദുറഹ്‌മാൻ ചെറുവാടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സൗദി അറേബ്യയിലെ പ്രമുഖ ഡയറി ഫാം കമ്പനിയായ നാദക്ക് (നാഷണൽ അഗ്രികൾച്ചർ ഡവലപ്പ്മെന്റ് കമ്പനി) അഡ്മിനിസ്ട്രേഷനിൽ നീണ്ട 37 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് റഹ്‌മാൻ വിശ്രമജീവിതത്തിനായി സ്വയം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. ഇക്കാലമത്രയും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും താങ്ങും തണലുമായിരുന്നു അദ്ദേഹത്തിന്റെ പ്രവാസ ജീവിതം.

മലയാളികളുടെ സാന്നിധ്യം നന്നേ കുറവായിരുന്ന 1982 ൽ ആണ് സുഹൃത്തുക്കളോടൊപ്പം റഹ്‍മാൻ റിയാദിൽ വിമാനമിറങ്ങുന്നത്. ഒരു വർഷത്തോളം ജോലി അന്വേഷണവും (ശുകൽ ഫീ എന്നായിരുന്നു ഇതിനെ അന്ന് വിശേഷിപ്പിച്ചിരുന്നത്) താൽക്കാലിക ജോലികളുമായി കഴിഞ്ഞ ശേഷമാണ് നാദക്ക് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പാതി സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നാദക്കിൽ അന്ന് തന്നെ ഓഫീസ് ജോലികളിൽ സൗദികളായിരുന്നു ഭൂരിഭാഗവും. നീണ്ട കാലയളവ് സ്വദേശികളോടൊപ്പം ജോലി ചെയ്തത് കൊണ്ട് തന്നെ നമ്മുടെ നാട്ടുകാരേക്കാൾ ഏറെ സഹവർത്തിത്വമുള്ളവരാണ് സൗദികളെന്ന് അബ്‌ദുറഹ്‌മാൻ സാക്ഷ്യപ്പെടുത്തുന്നു.  

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന റഹ്‌മാൻ റിയാദിലെത്തുന്ന നാട്ടുകാർക്ക് ജോലി തേടിപ്പിടിച്ചു നൽകാനും താമസ സൗകര്യം നൽകുന്നതിലുമൊക്കെ ഔൽസുക്യം കാണിച്ചിരുന്നു. വാരാന്ത്യങ്ങളിൽ നാട്ടുകാരുടെ കൂടിച്ചേരലുകളും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. 1992 ൽ റിയാദിലുള്ള ചെറുവടിക്കാർക്ക് വേണ്ടി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച റഹ്‌മാൻ നിലവിൽ സംഘടനയുടെ പ്രസിഡന്റ് ആണ്. ചെറുവാടി ഗ്രാമത്തിന്റെ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന റിയാദ് ചെറുവാടി അസോസിയേഷൻ അശരണർക്ക് സ്ഥിരമായി ആശ്വാസധനം എത്തിച്ചു നൽകുന്നു. അതോടൊപ്പം ചെറുവാടിയിലെ രണ്ടു സ്കൂളുകളിലും ചുള്ളിക്കാപറമ്പ അങ്ങാടിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കുടിവെള്ള പദ്ധതി നടപ്പിലാക്കി. ഏറെ ജനശ്രദ്ധ നേടിയ കരിപ്പൂർ ഹജ്ജ് ഹൗസിലെ കുടിവെള്ള പദ്ധതിയും റഹ്‌മാൻ നേതൃത്വം നൽകിയാണ് പൂർത്തീകരിച്ചത്.  നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്ന റഹ്‌മാൻ റിയാദിലെ പഴയകാല പ്രവാസി ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ സജീവ സംഘാടകനായിരുന്നു. നെഹ്‌റു സാംസ്‌കാരിക വേദിയുടെ ഭാരവാഹി എന്ന നിലയിൽ റിയാദിലെ കലാ കായിക രംഗത്തും റഹ്‌മാൻ ക്രിയാത്മകമായി ഇടപെട്ടു. നാദക്ക് കമ്പനിയിലെ മനുഷ്യസ്നേഹികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നാട്ടിൽ ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.  

കോഴിക്കോട് കാരശ്ശേരി സ്വദേശി നഷീദ റഹ്‌മാനാണ് ഭാര്യ. സിവിൽ എഞ്ചിനീയർമായി സൗദിയിലെ വിവിധ കമ്പനികളിൽ തന്നെ ജോലി ചെയ്യുന്ന ഹിൽമി റഹ്‌മാൻ, ഹാസ്മി റഹ്‌മാൻ എന്നിവർ കൂടാതെ നാട്ടിൽ ആർക്കിടെക്ട് വിദ്യാർത്ഥിനിയായ ഫാത്തിമ ഐഷിൻ എന്നിവർ മക്കളാണ്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി നല്ല നിലയിലെത്തിക്കുക എന്ന ലക്ഷ്യമാണ് തന്നെ ഇത്രയും കാലം സൗദിയിൽ പിടിച്ചു നിർത്തിയതെന്നാണ് അബ്ദുറഹ്മാൻ ചെറുവാടി പറയുന്നത്. കുടുംബം അധികസമയവും കൂടെയുണ്ടായിരുന്നത് കൊണ്ട് കുടുംബജീവിതവും ഏറെ സന്തോഷകരമായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വലിയൊരു സൗഹൃദ വലയമാണ് ഗൾഫിൽ നിന്നും തനിക്ക് കിട്ടിയ വലിയ സമ്പാദ്യം. അത് ജീവിതാവസാനം വരെ നിലനിൽക്കണം എന്ന പ്രാർത്ഥനയാണ്. നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുമ്പോഴാണ് സൗദിയിൽ നിന്നുള്ള എല്ലാ വിമാന സർവ്വീസും നിർത്തിവെച്ചിരിക്കുന്നത്. വിമാനസർവ്വീസ് പുനഃസ്ഥാപിച്ചാൽ ആദ്യവിമാനത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് അബ്‌ദുറഹ്‌മാൻ ചെറുവാടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago