മകരവിളക്ക് കാലത്തെ തീര്‍ഥാടക നിയന്ത്രണം: ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം: മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രവേശിപ്പിക്കാവുന്ന പ്രതിദിന തീര്‍ഥാടകരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. 5,000 പേരെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ആശയക്കുഴപ്പം. കോടതി തീരുമാനം നീളുന്ന സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും പ്രതിസന്ധിയിലായി.
ശബരിമലയിലെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കൊവിഡ് ഭീഷണിയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ കോടതിയലക്ഷ്യ ഹരജി നല്‍കുകയായിരുന്നു. അതിനിടെ, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ട് നട തുറക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ബാറുകളടക്കം തുറന്ന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ കടുംപിടിത്തം കാണിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശനമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."