HOME
DETAILS

സബിദ ബീഗം റെക്കോര്‍ഡിട്ടത് ഏഷ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി

  
backup
December 28, 2020 | 3:27 AM

%e0%b4%b8%e0%b4%ac%e0%b4%bf%e0%b4%a6-%e0%b4%ac%e0%b5%80%e0%b4%97%e0%b4%82-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 


സ്വന്തം ലേഖകന്‍
കൊല്ലം: ഇരുപത്തിയൊന്നുകാരി ആര്യാ രാജേന്ദ്രന്റെ മേയര്‍ സ്ഥാനലബ്ധിക്കു പിന്നാലെ രാഷ്ട്രീയ കേരളം കൗതുകത്തോടെ വീണ്ടും ഓര്‍ത്തെടുത്ത പേരാണ് കൊല്ലത്തെ സബിദ ബീഗത്തിന്റേത്. രണ്ടായിരാമാണ്ടില്‍ തന്റെ ഇരുപത്തി മൂന്നാം വയസില്‍ കൊല്ലം നഗരത്തിന്റെ മേയറായ സബിദ പിന്നീട് പാര്‍ലമെന്റെറി രാഷ്ട്രീയത്തില്‍ നിന്നു തന്നെ പിന്‍മാറിയെങ്കിലും ഇന്നും പൊതുരംഗത്ത് സജീവമാണ്. 2000 ല്‍ സബിദ അധികാരമേല്‍ക്കുമ്പോള്‍ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു.
അന്നും ഇന്നും സ്ത്രീകള്‍ ഭരണ നേതൃത്വം ഏറ്റെടുക്കുന്ന ഘട്ടങ്ങളിലെല്ലാം ഉയരാറുള്ള പിന്‍സീറ്റ് ഡ്രൈവിങ് എന്ന ആരോപണത്തിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്നാണ് സബിതയുടെ പക്ഷം. ഒരുപാട് ചെറുപ്പക്കാരെ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടരാക്കാന്‍ അന്ന് തന്റെ മേയര്‍ സ്ഥാനലബ്ധിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സബിത വിശ്വസിക്കുന്നു. താന്‍ മേയറായിരുന്ന കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നയാള്‍ ഇരുപത് വര്‍ഷത്തിനു ശേഷം തന്നെ കേന്ദ്ര കഥാപാത്രമാക്കി ഒരു നോവല്‍ രചിച്ചതടക്കം പ്രചോദിപ്പിക്കുന്ന അനുഭവങ്ങള്‍ ഒരുപാടുണ്ട് മുന്‍മേയര്‍ക്ക് ആവേശമായി.
ആഘോഷിക്കപ്പെട്ട മേയര്‍ സ്ഥാനലബ്ധിയുടെ ഇരുപതാണ്ടുകള്‍ക്കിപ്പുറം പാര്‍ലമെന്റെറി രാഷ്ട്രീയത്തോടു തന്നെ വിടപറഞ്ഞ സഖാവ് സബിദ കൊല്ലത്ത് സി.പി.എം ഏരിയാ കമ്മിറ്റിയംഗമെന്ന നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാണിന്നും. കൊല്ലത്തെ അഭിഭാഷകനും സി.പി.എം നേതാവുമായ സൗഫീറാണ് ഭര്‍ത്താവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  a day ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  a day ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  a day ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  a day ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  a day ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  a day ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  a day ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  a day ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  a day ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  a day ago