HOME
DETAILS
MAL
മോദി സര്‍ക്കാര്‍ മൃഗങ്ങള്‍ക്കൊപ്പം: ഉഴവൂര്‍ വിജയന്
backup
May 29 2017 | 01:05 AM
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പാവപ്പെട്ട മനുഷ്യരുടെ ക്ഷേമത്തിന് നിരവധി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത് മൃഗങ്ങള്ക്കുവേണ്ടിയെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്.
സ്വന്തം മാതാവിനെക്കാള്‍ ഗോമാതാവിനെ സ്നേഹിക്കുന്ന ബി.ജെ.പിയോട്, അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ 'ഗോ' എന്ന് പറയുന്ന സ്ഥിതിയുണ്ടാവും. 'പ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പശു, പട്ടി, പന്നി, പോത്ത് എന്നിവയുടെ സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന ബി.ജെ.പിക്കാര്‍ 'മ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മനുഷ്യരോട് മമത കാട്ടാനുള്ള മനസ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."