സഊദിയില്‍ കഴിഞ്ഞ മാസം 14,018 വിവാഹവും 4,513 വിവാഹ മോചനവും
റിയാദ്: സഊദിയില്‍ കഴിഞ്ഞ മാസം 14,018 വിവാഹവും 4,513 വിവാഹ മോചനവും നടന്നതായി കണക്കുകള്‍. സഊദി നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇവ വ്യക്തമാക്കുന്നത്. വിവാഹ, വിവാഹ മോചന കണക്കുകളുടെ അനുപാതം രാജ്യത്ത് 3:1 എന്ന നിലയിലാണ്.
വിവാഹം നടന്നതില്‍ ഒന്നാം സ്ഥാനത്ത് മക്കയിലാണ്. 3,319 വിവാഹങ്ങളാണ് മക്കയില്‍ നടന്നത്. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 2,592 വിവാഹങ്ങളും കിഴക്കന്‍ പ്രവിശ്യയില്‍ 1,656 വിവാഹങ്ങളും നടന്നു. അസീര്‍ (1,511 ), ജിസാന്‍ (1,190 ), മദീന (1,021 ), ഖസീം (719), അല്‍ജൗഫ്, ഹയില്‍ (394 വീതം), നജ്റാന് (391), തബൂക്ക് (355), അല്‍ബാഹ (292), വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ (184 ) എന്നിങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഏറ്റവും കൂടുതല്‍ വിവാഹമോചനവും മക്കയിലാണ് നടന്നത്. 1,125 വിവാഹ മോചന കേസുകളാണ് ഒരു മാസത്തിനിടെ നടന്നത്. റിയാദില്‍ 1,001 വിവാഹ മോചന കേസുകളും അസീറില്‍ 419 വിവാഹ മോചനവും നടന്നു. മദീന (322), ഖസീം (257), തബൂക് (163), ഹയില്‍ (148), അല്‍ജൗഫ് (117) വിവാഹ മോചനങ്ങളും നടന്നു.
അതേസമയം, ദമ്പതികള്‍ക്കിടയില്‍ ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള അവബോധം വ്യാപിക്കുന്നത് വിവാഹമോചന കേസുകളുടെ കുറവിന് കാരണമായതായി നിയമജ്ഞന് നവാഫ് അല്‍ നബാതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."