കന്നുകാലികളുടെ കശാപ്പ് നിരോധനം;
യു.ഡി.എഫ് ജില്ലയില്‍ കരിദിനം ആചരിച്ചു
പാലക്കാട്: കന്നുകാലികളുടെ കശാപ്പ് നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പാലക്കാട് ജില്ലയില്‍ കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ പ്രകടനം നടത്തി.
ഡി.സി.സി ഓഫിസ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പല്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. എ. ബാലന്‍ അധ്യക്ഷനായി.
വി.കെ ശ്രീകണ്ഠന്‍, സി. ചന്ദ്രന്‍, നാസര്‍, ടി.എം ചന്ദ്രന്‍, കെ അരവിന്ദാക്ഷന്‍, ബി. രാജേന്ദ്രന്‍ നായര്‍, വി. രാമചന്ദ്രന്‍, സി. ബാലന്‍, കെ. അപ്പു, കെ. ഭവദാസ്, പി. ബാലഗോപാലന്‍, പുത്തൂര്‍ രാമകൃഷ്ണന്‍ സംസാരിച്ചു.
ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാണിയംകുളം ചന്തയ്ക്ക് സമീപം ബീഫും കപ്പയും നല്‍കി പ്രതിഷേധിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിയമം രാജ്യത്തെ മതേതര സംസ്‌കാരത്തെ തകര്‍ക്കാനാണെന്നും യോഗം ഉദ്ഘാടനം ചെയ്ത സുനില്‍ ലാലൂര്‍ അഭിപ്രായപ്പെട്ടു.
ടി.എച്ച് ഫിറോസ്ബാബു, എന്‍.കെ. ജയരാജ്, വി.എം. മുസ്തഫ, സുജീഷ്, സ്വാജിത്ത്, ഷിബു, സുമേഷ്, ജഗദീഷ്, സരിന്‍, ജയന്‍ മനു, ഷിഹാബ്, ബാബു, രതീഷ് നേതൃത്വം നല്‍കി. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ബീഫും കപ്പയും വിതരണം ചെയ്തു.
പട്ടാമ്പി: കന്നുകാലി വില്‍പനയും കശാപ്പും സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരായി യു.ഡി.എഫ് നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. ഫെഡറല്‍ സമ്പ്രദായത്തിന് നേരെയുള്ള കടന്ന് കയറ്റവും മനുഷ്യന്‍ എന്ത് ഭക്ഷിക്കണമെന്ന് വരെ സര്‍ക്കാര്‍ തീരുമാനിക്കുന്ന ഭരണകൂട ഭീകരതയുമാണ് ഇതെന്നും ഈ കരിനിയമം ഉടന്‍ പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രഗവണ്‍മെന്റിനോട് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രമേയ അവതരണം ചെയര്‍പേഴ്‌സണ്‍ സി സംഗീത നിര്‍വഹിച്ചു. പ്രമേയം കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു. ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ എത്തിയവര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കരിദിനാചരണത്തില്‍ പങ്കാളികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."