HOME
DETAILS

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അമരത്ത് ഇനി എം.കെ റഫീഖയും ഇസ്മായില്‍ മൂത്തേടവും

  
backup
December 29, 2020 | 3:17 PM

malappuran-new-president-issue

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ അമരത്ത് ഇനി എം.കെ റഫീഖ. പുലാമന്തോളിന്റെ ഈ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ഇനി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയാകുന്നത്. റഫീഖ പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കവേയാണ് സ്വരാജ് ട്രോഫിയുള്‍പ്പെടെ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പുലാമന്തോളിലേക്കു കൊണ്ടുവന്നത്. 2010-15 വര്‍ഷത്തിലായിരുന്നു ഇത്.
ഇത്തവണ ആനക്കയം ഡിവിഷനില്‍ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. അതേസമയം മലപ്പുറം ജില്ല മുസ്‌ലിംലീഗ് സെക്രട്ടറിയായ ഇസ്മായില്‍ മൂത്തേടമാകും വൈസ് പ്രസിഡന്റ്. ചോക്കാട് ഡിവിഷനില്‍ നിന്നാണ് ഇദ്ദേഹം ജില്ലാ പഞ്ചായത്തിലേക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി എം.കെ റഫീഖയേയും, വൈസ് പ്രസിഡന്റായി ഇസ്മായില്‍ മൂത്തേടത്തിനെയും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.

32 അംഗ ജില്ല പഞ്ചായത്തില്‍ മുസ്‌ലിംലീഗിന് 21ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്‌ലിം ലീഗിനായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് ഉപയോഗിച്ച് ഓടിച്ച ട്രക്ക് ഇടിച്ച് കയറിയത് എട്ടോളം വാഹനങ്ങളിൽ, മൂന്ന് മരണം; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ

International
  •  2 months ago
No Image

പ്രവാസികൾക്ക് സന്തോഷ വാർത്ത; 98,000 രൂപയ്ക്ക് സൗദിയിൽ പ്രീമിയം റെസിഡൻസി

Saudi-arabia
  •  2 months ago
No Image

പണി മുടക്കി ടാപ്‌ടാപ്പ് സെൻഡ്; ഏറ്റവും കുറഞ്ഞ ഫീസുള്ള മണി ട്രാൻസ്ഫർ പ്ലാറ്റ്‌ഫോമുകൾ തേടി യുഎഇ പ്രവാസികൾ

uae
  •  2 months ago
No Image

യു.എസ് ഉപരോധത്തിന് പിന്നാലെ ഓഹരിയിൽ ഇടിവ്; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഒരുങ്ങി റിലയൻസ്

Business
  •  2 months ago
No Image

ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്‌ട്രേലിയയുടെ വിജയം രണ്ട് വിക്കറ്റിന്

Cricket
  •  2 months ago
No Image

ദീപാവലി ആഘോഷം; 'കാര്‍ബൈഡ് ഗണ്‍' പടക്കം പൊട്ടിത്തെറിച്ച് 14 കുട്ടികളുടെ കാഴ്ച്ച നഷ്ടപ്പെട്ടു

National
  •  2 months ago
No Image

നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവൻ, വിമർശിച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയാകും; സുരേഷ്‌ഗോപിക്കെതിരെ തിരിച്ചടിച്ച് വി. ശിവൻകുട്ടി

Kerala
  •  2 months ago
No Image

ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

Kerala
  •  2 months ago