നിയമങ്ങള്‍ പാലിച്ചാല്‍ മാത്രമേ ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കുകയുള്ളൂ: ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: ബ്രൂവറികള്‍ക്ക് സര്‍ക്കാര്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. അവരുടെ അപേക്ഷകള്‍ പരിഗണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പക്ഷേ, സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിക്കൂവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ ലൈസന്‍സ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ലൈസന്‍സ് അനുവദിക്കുന്ന സമയത്ത് എല്ലാ കാര്യങ്ങളും സുതാര്യമായി പരിശോധിക്കും. ജനങ്ങളുടെ താല്‍പ്പര്യത്തിനെതിരായി ഒരു നടപടിയും സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു. മദ്യം വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിന് അനുമതി ശ്രീചക്ര ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അതൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ലൈസന്‍സ് പരിശോധന സമയത്ത് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും ഇതുവരെ ബ്രൂവറിക്കായുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."