HOME
DETAILS

മണ്ഡലകാലം: ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം

  
backup
October 06, 2018 | 7:14 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തൃശൂര്‍: പ്രധാന വാഹന പാര്‍ക്കിങിന്റെ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ നവംബര്‍ 15 മുതല്‍ ജനുവരി വരെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ഗുരുവായൂര്‍ ക്ഷേത്രം പാര്‍ക്കിങ് അവലോകന യോഗത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 17ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ നഗരസഭാ ഹാളില്‍ വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും എം.എല്‍.എ അറിയിച്ചു. കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ദേവസ്വം, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
നിലവിലെ പ്രധാന പാര്‍ക്കിങ് ഇടമായ കിഴക്കേനടയില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ സീസണില്‍ പുതിയ പാര്‍ക്കിങ് സംവിധാനങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ തേടുന്നത്. നഗരപരിധിയില്‍ പാര്‍ക്കിങ് സൗകര്യത്തിന് യോഗ്യമായ മുഴുവന്‍ സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കും. പടിഞ്ഞാറെ നട ബസ് സ്റ്റാന്‍ഡിനടുത്തുള്ള രണ്ടേക്കര്‍ സ്ഥലം, ആന്ധ്രാപാര്‍ക്ക്, തൈക്കാട് പള്ളിക്കടുത്തുള്ള 80 സെന്റ,് നഗരസഭ ലൈബ്രറിക്ക് പിറകുവശത്തുള്ള സ്ഥലം, സ്വകാര്യ ബസ്സ്റ്റാന്‍ഡിനു പിറകിലുള്ള ഒരേക്കര്‍, രാജവത്സത്തിനടുത്തുള്ള 50 സെന്റ്, റസ്റ്റ് ഹൗസിന്റെ നിര്‍മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ അവിടെയുള്ള സ്ഥലം എന്നിവയും പാര്‍ക്കിങ്ങിനായി ഉപയോഗിക്കാന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ഇവിടങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം നടപ്പാക്കാനും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം ഉപയോഗിക്കാനും വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായി നടത്താനും എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭാ, ദേവസ്വം, പൊലിസ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലരീതിയില്‍ തന്നെ ഉറപ്പാക്കണം. തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിപ്പിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ പങ്കെടുത്ത എസി.പി പി.എ ശിവദാസിന് നിര്‍ദേശം നല്‍കി. നഗരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന പരമാവധി സ്ഥലങ്ങള്‍ പാര്‍ക്കിങിനായി തിരഞ്ഞെടുക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാന്റിംഗിനിടെ അപകടം; ഫ്‌ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  2 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  2 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  2 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  2 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  2 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  2 days ago
No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  2 days ago
No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  2 days ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  2 days ago