HOME
DETAILS

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്; അപേക്ഷിക്കാന്‍ കടമ്പകളേറെ

  
backup
July 31 2016 | 19:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7






ചീമേനി: ന്യൂനപക്ഷ വിഭാഗത്തിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള  വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷിക്കാന്‍ കടമ്പകളേറെ. ഈ വര്‍ഷം മുതല്‍ മുഴുവന്‍ ക്ലാസുകളിലേക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നാഷനല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഒന്‍പത്, പത്ത്  ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇങ്ങനെ അപേക്ഷിക്കേണ്ടതുണ്ടായിരുന്നുള്ളൂ.
മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാക്കിയതാണ്  മുഴുവന്‍ ക്ലാസുകളിലെയും അപേക്ഷകള്‍ നാഷനല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടലിനു കീഴിലാക്കിയതിനു കാരണം. അപേക്ഷ ക്ഷണിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൈറ്റ് തുറന്നിട്ടില്ല. സൈറ്റ് തുറന്നാല്‍ ഓപ്പണ്‍ഡ് എന്ന് കാണിക്കുന്നുണ്ടെങ്കിലും സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. ജൂലൈ 31 അവസാന തിയതിയായി നിശ്ചയിച്ചെങ്കിലും അപേക്ഷകരുടെ ആവശ്യപ്രകാരം ഓഗസ്റ്റ് അവസാനത്തേക്ക് തിയതി നീട്ടിയിട്ടുണ്ട്.
അതേസമയം  കഴിഞ്ഞവര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികളില്‍ നിന്നും  സ്‌കോളര്‍ഷിപ് തുക അനുവദിച്ചവരുടെ  ബെനഫിഷ്യറി ലിസ്റ്റ് ഇതുവരെ  പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുമൂലം അപേക്ഷയോടൊപ്പം നിര്‍ബന്ധമായി രേഖപ്പെടുത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ച ഫ്രഷ്, റിന്യൂവല്‍  കോളം പൂരിപ്പിക്കേണ്ടത് എങ്ങനെയെന്നതില്‍ സ്‌കൂളധികൃതര്‍ക്ക് ആശയക്കുഴപ്പമുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം തന്നെ കുട്ടിയുടെ മതം, രക്ഷിതാവിന്റെ വരുമാനം എന്നിവ തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് അപേക്ഷകര്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നതാണ്.
പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം സ്‌കൂള്‍ മേധാവി ഒരുക്കേണ്ടതുണ്ട്.  നെറ്റ് സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്കാണ് ഇത് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. ഇങ്ങനെയുള്ളവര്‍ക്കായി എ.ഇ.ഒ, ഡി.ഇ.ഒ സൗകര്യം ചെയ്തു കൊടുക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പ്രായോഗികമായി നടത്താന്‍ പ്രയാസമാണ്. ഓരോ വിദ്യാര്‍ഥിയുടെയും രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടി വരുന്നതിനാല്‍ ഭീമമായ തുക നെറ്റ് കഫേകളില്‍ കൊടുക്കേണ്ടതായി വരും.
വരുമാന പരിധി ഒരു ലക്ഷമായി നിശ്ചയിച്ചത് ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള നിര്‍ദേശവും സര്‍ക്കുലറില്‍ എടുത്ത് പറയുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശരിയായി നല്‍കിയവര്‍ക്കു പോലും അനുവദിച്ച തുക ബാങ്ക് അക്കൗണ്ടിലെത്താത്തത് രക്ഷിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതില്‍ പൊതുവേ താല്‍പര്യക്കുറവുണ്ടാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സിനു താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago