HOME
DETAILS
MAL
ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് ഐ.എസ് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
backup
July 25 2019 | 19:07 PM
കൊളംബോ: 258 പേര് കൊല്ലപ്പെടാനിടയാക്കിയ ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ ഭീകരസംഘടനയായ ഐ.എസിനു പങ്കില്ലെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്. മൂന്നു ക്രിസ്ത്യന്‍ പള്ളികളും ആഡംബര ഹോട്ടലുകളും ലക്ഷ്യമിട്ട ചാവേര്‍ ബോംബുകള്‍ക്ക് വിദേശ ഭീകരസംഘടനയായ ഐ.എസുമായി ബന്ധമില്ലെന്ന് ക്രിമിനല്‍ അന്വേഷണവകുപ്പ് മേധാവി രവി സെനവിരത്നെ പറഞ്ഞു. ആക്രമണം നടത്തിയ പ്രാദേശിക സംഘടന ഐ.എസിന്റെ ആശയങ്ങള്‍ തന്നെയാണ് പിന്തുടര്ന്നത്. എന്നാല്‍ അവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. ഏപ്രില്‍ 21ലെ ഭീകരാക്രമണത്തിനിടയാക്കിയ സുരക്ഷാ ഇന്റലിജന്‍സ് വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനലിനോട് സെനവിരത്നെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."