HOME
DETAILS
MAL
പ്രീമിയര്‍ ലീഗ്: ടോട്ടനത്തിനും എവര്‍ട്ടനും ജയം
backup
October 06 2018 | 20:10 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനും എവര്‍ട്ടണും ജയം. 1-0 എന്ന സ്‌കോറിനാണ് ടോട്ടനം കാര്‍ഡിഫ് സിറ്റിയെ പരാജയപ്പെടുത്തിയത്. 58-ാം മിനുട്ടില്‍ ജോയ് റാല്‍സാണ് ടോട്ടനത്തിന് വേണ്ടി ഗോള്‍ നേടിയത്. എട്ടാം മിനുട്ടില്‍ ടോട്ടനം താരം എറിക് ഡിയര്‍ ചുവപ്പ് കാര്‍ഡ് പുറത്തായിട്ടും കാര്‍ഡിഫ് സിറ്റിക്ക് അവസരം മുതലാക്കാനായില്ല. മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് എവര്‍ട്ടണ്‍ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി പേരേര ഗോള്‍ നേടി. 7-ാം മിനുട്ടില്‍ റിച്ചാര്‍ലിസണ്‍, 77-ാം മിനുട്ടില്‍ സിഗര്‍സണ്‍ എന്നിവര്‍ എവര്‍ട്ടണായി ഗോള്‍ നേടി. എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്‌സ് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. വാട്‌ഫോര്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബേണ്‍മൗത്ത് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."