പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഓമശ്ശേരി: തറോല്‍ പൂവത്തിരികുന്നിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇതുകാരണം ആയിരക്കണക്കിനു ലിറ്റര്‍ കുടിവെള്ളമാണ് ആഴ്ചകളായി പാഴാകുന്നത്. കുന്നിന്‍ പ്രദേശമായ പൂവത്തിരികുന്നില്‍ ആവശ്യത്തിനു കിണറുകളില്ല. അതിനിടെയാണ് അധികൃതരുടെ അലംഭാവം കാരണം കുടിവെള്ളം പാഴാകുന്നത്. ജലത്തിനായി പൊതുടാപ്പുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവര്‍ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.
പൈപ്പ് തുരുമ്പെടുത്ത് ദ്രവിച്ചതിനാല്‍ പെപ്പ് പൊട്ടല്‍ പ്രദേശത്ത് തുടര്‍ക്കഥയാണ്. നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലിക ഓട്ടയടക്കല്‍ നടത്തുമെങ്കിലും ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.പ്രദേശത്തെ രൂക്ഷമായ വരള്‍ച്ച കാരണം പണം ചെലവഴിച്ച് നഗരസഭ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യുമ്പോഴാണ് ജല അതോറിറ്റിയുടെ ഈ അനാസ്ഥ.
തുരുമ്പെടുത്ത പൈപ്പുകള്‍ എത്രയും പെട്ടെന്ന് മാറ്റി ജലവിതരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."