HOME
DETAILS

പ്രവാസികളുടെ മൃതദേഹങ്ങളില്‍ എഴുപതു ശതമാനവും നാട്ടിലെത്തുന്നില്ല

  
backup
October 07, 2018 | 7:23 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 


കോഴിക്കോട്: വിദേശങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളില്‍ എഴുപത് ശതമാനവും നാട്ടിലെത്തുന്നില്ല. വിമാനക്കമ്പനികളുടെ പിടിച്ചുപറിയും രേഖകളുടെ നൂലാമാലകളുംമൂലം പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ അവസാനമായി ഒരുനോക്കുകാണാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
2015ല്‍ മാത്രം 7600 മൃതദേഹങ്ങളാണ് നാട്ടിലേക്കു കൊണ്ടുവരാനാകാതെ വിദേശങ്ങളില്‍ ഖബറടക്കിയത്. പ്രവാസി മരണങ്ങളില്‍ അധികവും അപകടം വഴിയാണ്. ഹൃദയാഘാതവും കുഴഞ്ഞുവീണുള്ള മരണങ്ങളുമാണ് തൊട്ടുപിന്നില്‍. 2007ല്‍ മാത്രം യു.എ.ഇയില്‍ ആത്മഹത്യ ചെയ്ത പ്രവാസികള്‍ 118 ആണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കണക്കാണിത്. അഞ്ചു മാസത്തിനിടെ 236 വിദേശ മലയാളികള്‍ അവിടെ മരിച്ചു.
മരണപ്പെടുന്നവരില്‍ 80 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണ്. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങളെത്തുന്നത് യു.എ.ഇയില്‍ നിന്നാണ്.16.1 ശതമാനം. രണ്ടാം സ്ഥാനം സഊദി അറേബ്യയാണ്. എയര്‍ ഇന്ത്യ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഈടാക്കിയിരുന്നത് 80,000 രൂപ(നാലായിരം ദിര്‍ഹം) യായിരുന്നു. എയര്‍ അറേബ്യ 21700 രൂപ മാത്രം ഈടാക്കുമ്പോഴായിരുന്നു എയര്‍ ഇന്ത്യ പിടിച്ചുപറി തുടര്‍ന്നിരുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ തുക കുറച്ചു. എന്നാല്‍ ഈ സംഖ്യപോലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് കനത്തതാണ്. മൃതദേഹം തൂക്കി നോക്കിയാണ് എയര്‍ ഇന്ത്യ നിരക്ക് ഈടാക്കുന്നത്. ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട്. എയര്‍ അറേബ്യ 12 സെക്ടറിലേക്കേ സര്‍വിസ് നടത്തുന്നുള്ളൂ. എയര്‍ ഇന്ത്യ എല്ലാ സെക്ടറിലേക്കും സര്‍വിസ് നടത്തുന്നുണ്ട്. ഇതാണ് എയര്‍ ഇന്ത്യ ചൂഷണം ചെയ്യുന്നത്.
2013 മുതല്‍ എല്ലാ വര്‍ഷവും വിദേശങ്ങളില്‍ മരണപ്പെട്ട 8000 പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തുന്നുണ്ട്. ഇവരില്‍ കൂടുതല്‍ മലയാളികളാണ്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി മൃതദേഹങ്ങള്‍ വിദേശങ്ങളില്‍ തന്നെയാണ് ഖബറടക്കുന്നത്. 2016 ല്‍ മാത്രം മുംബൈ എയര്‍പോര്‍ട്ടുവഴി രാജ്യത്തെത്തിച്ചത് 534 മൃതദേഹങ്ങളാണ്. വിദേശത്ത് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം ഒരു മാസത്തിനകം യാഥാര്‍ഥ്യമാക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ പദ്ധതി ഒരു മാസത്തിനകം തുടങ്ങുമെന്നായിരുന്നു നോര്‍ക്ക റൂട്ട്‌സിന്റെ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഉറപ്പ് നല്‍കിയിരുന്നത്. കേരളത്തിലെ എല്ലാ വിമാത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. ഈ സംവിധാനം പ്രാവര്‍ത്തികമാകാത്തതിനാല്‍ എയര്‍ ഇന്ത്യ പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്നതാണ് പ്രവാസികളുടെ ആവശ്യം. വിമാനക്കമ്പനികള്‍ പ്രവാസികളുടെ മൃതദേഹത്തിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി ഹരജി നല്‍കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  9 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  9 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  9 days ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  9 days ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  9 days ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  9 days ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  10 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  10 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  10 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  10 days ago