സഊദിയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടു മരണം
റിയാദ്: സഊദിയിലെ ദമ്മാമിനു സമീപം നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. കിഴക്കന്‍ സഊദിയിലെ അബ്‌ഖൈഖിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് തൃത്താല അത്താണിക്കല്‍ സ്വദേശി പുത്തന്‍പീടികയില്‍ ബഷീര്‍ (45) ആണ് മരിച്ച മലയാളി. കൂടെയുണ്ടായിരുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ ശ്രീരാം ശ്രീനിവാസനും (41) മരിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്വദേശി ഗുരുതരപരുക്കുകളോടെ അബ്‌ഖൈഖ് ആശുപതിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് ഏഴു മണിക്കായിരുന്നു അപകടം.
ദമ്മാമില്‍നിന്ന് റിയാദിലേക്ക് അബ്‌ഖൈഖ് വഴി വരുമ്പോള്‍ എതിരെ വന്ന ട്രെയ്‌ലറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് കമ്പിവേലി തകര്‍ത്ത് ഇവര്‍ സഞ്ചരിച്ച കാറിന് മുന്നിലിടിച്ചാണ് അപകടമുണ്ടായത്. ബഷീറാണ് കാറോടിച്ചിരുന്നത്. ഇരുവരും തല്‍ക്ഷണം മരിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ കമ്പനി പ്രതിനിധികളുമായി ദമ്മാമില്‍ പോയി മടങ്ങുമ്പോഴാണ് അപകടം.
18 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗം, തൃത്താല കെ.എം.സി.സി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമായിരുന്നു. സൈദാലി-ആമിന ദമ്പതികളുടെ മകനാണ്. ബുഷ്‌റയാണ് ഭാര്യ. റാശിദ്, റിസ്‌വാന നസ്‌റിന്‍, ഫര്‍ഹാന എന്നിവര്‍ മക്കളാണ്. സഹോദരന്‍ അലി കഴിഞ്ഞ വര്‍ഷം റിയാദില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."