HOME
DETAILS

മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഇനി ജില്ലാ ലൈബ്രറി കൗണ്‍സിലിന് സ്വന്തം

  
backup
May 31 2017 | 02:05 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%ac%e0%b5%8d%e0%b4%b0-2


കോഴിക്കോട്: നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മാനാഞ്ചിറയിലെ കെട്ടിടവും ലൈബ്രറിയും ജില്ലാ ലൈബ്രറി കൗണ്‍സിലിന് സ്വന്തമായി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, പബ്ലിക് ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എന്നിവരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് ഏറ്റെടുക്കല്‍ നടന്നത്.
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏകദേശം 40 ലക്ഷം രൂപ ചെലവഴിച്ച് ലൈബ്രറി നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. സംസ്ഥാന ലൈബ്രറിയുടെ പദവിയിലേക്ക് ലൈബ്രറിയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കും. നിലവിലെ പുസ്തകങ്ങളെക്കുറിച്ച് കൃത്യമായ കണക്കെടുക്കുന്നതിനും കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങി പുസ്തക ശേഖരം വിപുലപ്പെടുത്തുന്നതിനുമായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ആസ്തിയും ബാധ്യതയും കൃത്യമായി പരിശോധിച്ച് രേഖകള്‍ തയാറാക്കും.
കെട്ടിടത്തിന് ആവശ്യമായ നവീകരണ പ്രവൃത്തികള്‍ നടത്തി സെന്‍ട്രല്‍ ലൈബ്രറിയുടെ ഭാഗമായ പുസ്തകങ്ങള്‍ മാനാഞ്ചിറയിലെ കെട്ടിടത്തിലേക്ക് മാറ്റുന്നതിനും നടപടി സ്വീകരിക്കും. ഇതിനോടൊപ്പം തന്നെ മാനാഞ്ചിറ പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന പേരിലും മാറ്റമുണ്ടാകും. ഏറ്റവും നല്ല രീതിയില്‍ ലൈബ്രറി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍. ശങ്കരനും സെക്രട്ടറി കെ. ചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം വി. സുരേഷ്ബാബു, സി.സി. ആന്‍ഡ്രൂസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനിൽ പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും പ്രവർത്തനസമയം ദീർഘിപ്പിച്ച് ദുബൈ; കൂടുതലറിയാം

uae
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മധ്യവയസ്കൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ദുബൈയിലെ പൊതുഗതാഗത സർവിസുകളുടെയും പാർക്കിങ് കേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമം; സമ്പൂർണ ​ഗൈഡ്

uae
  •  3 days ago
No Image

ഇംഗ്ലീഷ് ദിനപത്രം അഭിമുഖം വളച്ചൊടിച്ച് അപമാനിച്ചു; വിശദീകരണവുമായി ശശി തരൂർ

Kerala
  •  3 days ago
No Image

പി‌എസ്‌സി ജോലികൾക്ക് എസ്‌.പി‌.സി കേഡറ്റുകൾക്ക് വെയിറ്റേജ്; മന്ത്രിസഭാ തീരുമാനം

Kerala
  •  3 days ago
No Image

വിദേശ യാത്ര ഇനി പോക്കറ്റ് കാലിയാക്കും; കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ ചെലവ് വർധിക്കും; കാരണമറിയാം

uae
  •  3 days ago
No Image

റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കും; മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി

latest
  •  3 days ago
No Image

നിയമവിരുദ്ധ ധനസമാഹരണം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രി

Saudi-arabia
  •  3 days ago
No Image

'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്‍....'മോചിതരായ ഫലസ്തീനികള്‍ ഇസ്‌റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു

International
  •  3 days ago
No Image

 ഇന്നും നാളെയും ചുട്ടുപൊള്ളും ജാഗ്രത...കണ്ണൂരില്‍  39 ഡിഗ്രി സെല്‍ഷ്യസ് വരെ..; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Weather
  •  3 days ago