എടച്ചാക്കൈ സ്‌കൂളില്‍ രണ്ടു കോടി രൂപയുടെ വികസന പദ്ധതി
തൃക്കരിപ്പൂര്‍: എടച്ചാക്കൈ എ.യു.പി സ്‌കൂളില്‍ രണ്ടു കോടി രൂപയുടെ പദ്ധതിക്കു വികസന സെമിനാറില്‍ രൂപം നല്‍കി. വരുന്ന അഞ്ചു വര്‍ഷക്കാലം വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് ആവശ്യമായ തുകയില്‍ 10 ലക്ഷം രൂപ സെമിനാറില്‍ പ്രഖ്യാപിക്കപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ നാലുമുറികെട്ടിടവും പൂര്‍വവിദ്യാര്‍ഥികളായ പി.കെ ഫൈസല്‍, വി.കെ ഹനീഫാ ഹാജി, പൂര്‍വവിദ്യാര്‍ഥി സംഘടന തുടങ്ങിയവര്‍ ഹൈടെക് ക്ലാസ്സ് മുറികളും സംഭാവനയായി നല്‍കുമെന്ന്് അറിയിച്ചു.
സ്‌കൂള്‍ ജീവനക്കാര്‍ രണ്ടു ലക്ഷം രൂപ വികസന ഫണ്ടിലേക്കു നല്‍കി. എം. രാജഗോപാലന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്. എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം എം.എല്‍.എ നല്‍കി. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.കെ സുബൈദ പദ്ധതിരേഖ പ്രകാശനം ചെയ്തു. കെ.വി ഗോപാലന്‍ ഏററുവാങ്ങി. പൂര്‍വവിദ്യാര്‍ഥി ടി.കെ ഹംസ സംഭാവന ചെയ്ത മൈക്ക് സ്റ്റാന്‍ഡ് പൂര്‍വ വിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ നല്‍കി. പി.വി ഭാസ്‌കരന്‍, പി.കെ ഫൈസല്‍, കെ. നാസര്‍, കെ.വി ബിന്ദു, വി.കെ ഹനീഫ ഹാജി, ടി. അഹമ്മദ്, പി. ജഗദീശന്‍, കെ. കുഞ്ഞമ്പു, എന്‍.സി. റഹ്മത്ത്, കെ. വിലാസിനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."