HOME
DETAILS
MAL
സര്‍വിസിനു നല്കിയ കാര്‍ 500 രൂപയ്ക്കു തട്ടിയെടുത്തു
backup
July 31 2016 | 22:07 PM
പാനൂര്‍: വാട്ടര്‍ സര്‍വിസ് സ്റ്റേഷനില്‍ നല്കിയ കാര്‍ ഉടമയുടെ ബന്ധുവെന്ന വ്യാജേന പണം അടച്ച് തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി പാനൂര്‍-കൂത്തുപറമ്പ് റോഡിലെ സര്‍വിസ് സ്റ്റേഷനിലാണ് സംഭവം. സെന്ററിലെ ഇതരസംസ്ഥാന തൊഴിലാളിയെ കബളിപ്പിച്ചാണ് സര്‍വിസ് തുകയായ 500 രൂപ കൊടുത്ത് കാര്‍ കൈക്കലാക്കി മോഷ്ടാവ് മുങ്ങിയത്. പാനൂരിലെ മൊബൈല്‍ ഷോപ്പ് ഉടമയുടെ കെ.എല്‍ 52 ഡി 5060 കാറാണ് നഷ്ടപ്പെട്ടത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഉടമ വന്നപ്പോഴാണ് അബദ്ധം മനസിലായത്. പാനൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."